Join Whatsapp Group. Join now!

സിദ്ദീഖ് നദ്‌വിയുടെ 'വിശേഷങ്ങളുടെ ഖുർആൻ' ശാർജ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു

ശാർജ: (my.kasargodvartha.com 06.11.2021) ഗ്രന്ഥകാരനും അധ്യാപകനുമായ സിദ്ദീഖ് നദ്‌വി ചേരൂർ രചിച്ച 'വിശേഷങ്ങളുടെ ഖുർആൻ' ശാർജ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്‌ത അറബ് കവി ഡോ. ശിഹാബ് ഗാനിം പ്രകാശനം ചെയ്തു. ഡോ. എം കെ മുനീർ എം എൽ എ ആദ്യ പ്രതി സ്വീകരിച്ചു. വിശുദ്ധ ഖുർആന്റെ ക്രോഡീകരണ ചരിത്രം മുതൽ ആധുനിക കാലവുമായുള്ള സംവേദന രീതികൾ വരെ വിശദീകരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകർ എസ് വൈ എസ് മലപ്പുറം ജില്ലാ കമിറ്റിയാണ്.

 
Siddique Nadvi's book released at Sharjah International Book Festival



ശാർജ യൂനിവേഴ്സിറ്റിയിലെ ഹദീസ് പഠന വിഭാഗം തലവൻ ഡോ. അബ്ദുസ്സമീ അൽ അനീസ് മുഖ്യാതിഥിയായിരുന്നു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നവാസ് പൂനൂർ, ജലീൽ ഹാജി ഒറ്റപ്പാലം,

ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ, ബശീർ അലനല്ലൂർ, ഡോ. റഹ് മത്തുല്ല നൗഫൽ, മുസ്ത്വഫ വേങ്ങര, റഹ്‌ദാദ് മൂഴിക്കര, ശറഫുദ്ദീൻ ഹുദവി സംബന്ധിച്ചു. സിദ്ദീഖ് നദ്‍വി ചേരൂർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. റഈസ് തലശേരി സ്വാഗതവും സൈനുദ്ദീൻ ചേലേരി നന്ദിയും പറഞ്ഞു.


Keywords: Kerala, Kasaragod, News, Book, Siddique Nadvi's book released at Sharjah International Book Festival

Post a Comment