Join Whatsapp Group. Join now!

സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി

KPSTA held protest demanding increase in the school lunch amount, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.11.2021) സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും 2016 ൽ നിശ്ചയിച്ച തുക തന്നെയാണ് ഇപ്പോഴും നൽകുന്നതെന്നും കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ നൽകാൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും നെട്ടോട്ടമോടുന്ന സാഹചര്യമാണിപ്പോഴെന്നും കെ പി എസ് ടി എ ആരോപിച്ചു.
                 
News, Kerala, Kasaragod, President, KPSTA, School, KPSTA held protest demanding increase in the school lunch amount.
                               
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വൽ, എ വി ഗിരീശൻ, ജി കെ ഗിരിജ, പി എസ് സന്തോഷ് കുമാർ, കെ ശ്രീനിവാസൻ, പ്രശാന്ത് കാനത്തൂർ, ഷീല ചാക്കോ, യൂസഫ് കൊട്ടിയാടി, കെ അശോകൻ, ടി രാജേഷ് കുമാർ, പി ടി ബെന്നി, കെ ഗോപാലകൃഷ്ണൻ സംസാരിച്ചു.


Keywords: News, Kerala, Kasaragod, President, KPSTA, School, KPSTA held protest demanding increase in the school lunch amount.
< !- START disable copy paste -->

Post a Comment