Join Whatsapp Group. Join now!

റിട: റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും ഐ എൻ എൽ കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ആവിക്കരയിലെ ഹംസ മാസ്റ്റർ നിര്യാതനായി

Hamsa Master of Avikkara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.11.2021) റിട: റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും ഐ എൻ എൽ കാസർകോഡ് ജില്ലാ വൈസ് പ്രസിഡന്റും മുൻ സംസ്ഥാന കൗൺസിലറുമായ കാഞ്ഞങ്ങാട് ആവിക്കരയിലെ ഹംസ മാസ്റ്റർ (85) നിര്യാതനായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്‌കൂളിലും നിലമ്പൂര്‍ പള്ളിക്കുത്ത് സ്‌കൂളിലും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുബാറക് ജമാഅത് സെക്രടറിയായിരുന്നു.

  
Kasaragod, Kerala, News, Obituary, Hamsa Master of Avikkara passed away.



ഐ എൻ എൽ രൂപീകരണ കാലം മുതൽ ജില്ലയിൽ പാർടിയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

ഭാര്യ: ഫാത്വിമ. മക്കള്‍: സുബൈര്‍ (മിയാമി ഫാന്‍സി കാഞ്ഞങ്ങാട്), ശരീഫ, നസീമ, ഹസീന.

മരുമക്കള്‍: അബുല്‍ അസീസ് കാഞ്ഞങ്ങാട്, യൂസഫ് കാഞ്ഞങ്ങാട്, ബശീര്‍ ഇടപ്പള്ളി, ശകീല ബാനു.

സഹോദരങ്ങള്‍: മുഹമ്മദ് (റെയില്‍വെ റിട. ചീഫ് ടികെറ്റ് എക്‌സാമിനര്‍), അബ്ദുല്‍ റശീദ് (റിട: സ്റ്റാറ്റിസ്റ്റികല്‍ ഓഫീസര്‍), അബ്ദു സമദ് (റിട: ടെക്‌നീഷ്യന്‍ ടെല്‍ക് അങ്കമാലി), അബ്ദുർ റഹീം (ദമാം), അബ്ദുല്‍ ബശീര്‍ (റിട: ജെ ടി ഒ ബി എസ് എന്‍ എല്‍), അബ്ദുല്‍ അസീസ് (ദമാം).


Keywords: Kasaragod, Kerala, News, Obituary, Hamsa Master of Avikkara passed away.



< !- START disable copy paste -->

Post a Comment