Join Whatsapp Group. Join now!

ദുബൈയിലേക്ക് തിരിച്ചുപോകാനിരിക്കെ പ്രവാസി മരിച്ചു

Expatriate died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com 25.11.2021) ദുബൈയിലേക്ക് തിരിച്ചുപോകാനിരിക്കെ പ്രവാസി മരിച്ചു. മൊഗ്രാൽ ഖുത്ബി നഗർ സി എച് മൻസിലിലെ സി എച് അബ്ബാസ് (58) ആണ് മരിച്ചത്. പൊടുന്നനെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് നിഗമനം.

  
Kasaragod, Kerala, News, Obituary, Gulf, Expatriate died.



ദുബൈ ബി എൻ ഡബ്ള്യു കമ്പനിയിൽ 25 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തുതന്നെ ദുബൈയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണപ്പെട്ടത്.

ഷിറിയയിലെ പരേതനായ അലവി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സകീന മൊഗ്രാൽ. മക്കൾ: ശാകിർ, അർശാദ്, അശ്ഫൽ, അശ്ഫാന.

മരുമകൻ: സിംസാറുൽ ഹഖ് ഗാളിമുഖ

സഹോദരങ്ങൾ: ബശീർ, ഇബ്രാഹിം ഷിറിയ.

ഖബറടക്കം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിര്യാണത്തിൽ മൊഗ്രാൽ യൂനിറ്റ് കോൺഗ്രസ്‌ കമിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.


Keywords: Kasaragod, Kerala, News, Obituary, Gulf, Expatriate died.


< !- START disable copy paste -->

Post a Comment