Join Whatsapp Group. Join now!

സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങൾക്ക് സർകാർ കൂട്ടു നിൽക്കുന്നുവെന്ന് സി ടി ശുഐബ്; ജിഹാദ് ആരോപണങ്ങൾക്കെതിരെ സോളിഡാരിറ്റിയുടെ പരിപാടി

Solidarity organized programme against jihad allegations #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 20.10.2021) സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങൾക്ക് സർകാർ കൂട്ടു നിൽക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി ശുഐബ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമിറ്റി 'മാർക് ജിഹാദ്, ലൗ ജിഹാദ്, നാർകോടിക് ജിഹാദ് മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ കാസർകോട് ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Solidarity organized programme against jihad allegations

ജില്ലാ പ്രസിഡന്റ് ഇസ്മാഈൽ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ അസി. സെക്രടറി ബി കെ മുഹമ്മദ് കുഞ്ഞി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഅ സംസാരിച്ചു. സാബിർ പി സി സ്വാഗതവും അദ്നാൻ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Solidarity, Program, Solidarity organized programme against jihad allegations.
< !- START disable copy paste -->

Post a Comment