Join Whatsapp Group. Join now!

പ്രവാസി ലീഗ് കലക്ട്രേറ്റ് ധർണ നടത്തി; വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ടി ഇ അബ്ദുല്ല

Pravasi League held Collectorate dharna #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 28.10.2021) പ്രവാസി സമൂഹത്തോട് കേന്ദ്ര, കേരള സർകാറുകൾ അവഗണന കാട്ടുന്നുവെന്നാരോപിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലാ കമിറ്റി കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്‌തു.

  
Pravasi League held Collectorate dharna



രാജ്യത്തിൻ്റെ സാമ്പത്തിക ഘടനക്ക് നിസ്തുല സംഭാവന നൽകുന്ന പ്രവാസികളോട് കേന്ദ്ര- കേരള സർകാർ കാണിക്കുന്ന അവഗണനയും, ചിറ്റമ്മ നയവും അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ടവർക്ക് കൂടി സർകാർ പ്രഖ്യാപിച്ച മരണാനന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും
ടി ഇ അബ്ദുല്ല ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധി വഴി നൽകുന്ന പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുക, വായ്പനൽകി പാവപ്പെട്ട പ്രവാസികളെ കടക്കെണിയിലാക്കുന്ന സർകാർ നയം അവസാനിപ്പിക്കുക, പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുക, പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തിന് ഏർപെടുത്തിയിട്ടുള്ള 60 വയസ് പ്രായപരിധി എടുത്തു മാറ്റി മുഴുവൻ പ്രവാസികൾക്കും ആനുകൂല്യം ലഭ്യംമാവും വിധം നിയമം പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

പ്രസിഡണ്ട് എ പി ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. വി കെ ബാവ, മൂസ ബി ചെർക്കള, കാപ്പിൽ മുഹമ്മദ് പാശ, ടി പി കുഞ്ഞബ്ദുല്ല ഹാജി, കെ എം ബശീർ തൊട്ടാൻ, കൊവ്വൽ അബ്ദുർ റഹ്‌മാൻ, ദാവൂദ് ചെമ്പിരിക്ക, ബി യു അബ്ദുല്ല, എം പി ഖാലിദ്, ടി എം ശുഐബ്, അബ്ദുല്ല
മാദേരി, കെ പി മജീദ്, പൊറായിക് മുഹമ്മദ്, ബശീർ കല്ലിങ്കാൽ, ഗഫൂർ തളങ്കര, മുനീർ പി ചെർക്കള, എരോൽ മുഹമ്മദ് കുഞ്ഞി, ബശീർ പാക്യാര, അഹ്‌മദ്‌ മൂഡംബയൽ, മൻസൂർ അക്കര, ശാഫി അണങ്കൂർ, നൗശാദ് ആലിച്ചേരി, അഹ്‌മദ്‌ ഹാജി കോളിയടുക്കം, ഹനീഫ് കരിങ്ങപ്പളളം, അബൂബകർ ചാപ്പ, ഹസൻ നെക്കര, ഖാദർ കരോടി, അബൂബകർ ചേരൂർ, ഹനീഫ് ചൂരി, എൻ എ മാഹിൻ, ഹനീഫ് ചെർക്കള, സലാം പാലക്കി, എ കെ അബ്ദുല്ല, ഹസൈനാർ തളങ്കര പ്രസംഗിച്ചു.

Keywords: Kerala, Kasaragod, News, League, Collectorate, Dharna, Pravasi League held Collectorate dharna

Post a Comment