Join Whatsapp Group. Join now!

ഐ എം എ കാസർകോട് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; 'കാസർകോട്ട് എയിംസിന് അനുമതി ലഭ്യമാക്കണം'

New office bearers of IMA Kasaragod branch taken charges #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.10.2021) ഇൻഡ്യൻ മെഡികൽ അസോസിയേഷൻ (ഐ എം എ) കാസർകോട് ബ്രാഞ്ചിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഹോടെൽ സിറ്റി ടവറിൽ നടന്ന പരിപാടി ഐഎംഎ കേരള നോർത് സോൺ വൈസ് പ്രസിഡന്റ് ഡോ. എം മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാരുടെ ഇടയിലെ ഐക്യം അനിവാര്യമാണെന്നും എം മുരളീധരൻ കൂട്ടിച്ചേർത്തു.
            
News, Kerala, Kasaragod, Video, Office, IMA, Branch, Members, President, Commitie, Hospitol, New office bearers of IMA Kasaragod branch taken charges.

പ്രസിഡണ്ടായി ഡോ. ബി നാരായണ നായ്കും സെക്രടറിയായി ഡോ. ടി ഖാസിമും ട്രഷററായി ഡോ. എം ജമാലുദ്ദീനും ആണ് ചുമതലയേറ്റത്. ഡോ. എ വി ഭരതൻ, ഡോ. രേഖ റൈ എന്നിവർ വൈസ് പ്രസിഡന്റുമാരും ഡോ. നഫീസ ജോ.സെക്രടറിയുമാണ്.
       
News, Kerala, Kasaragod, Video, Office, IMA, Branch, Members, President, Commitie, Hospitol, New office bearers of IMA Kasaragod branch taken charges.


News, Kerala, Kasaragod, Video, Office, IMA, Branch, Members, President, Commitie, Hospitol, New office bearers of IMA Kasaragod branch taken charges.

                                                 
News, Kerala, Kasaragod, Video, Office, IMA, Branch, Members, President, Commitie, Hospitol, New office bearers of IMA Kasaragod branch taken charges.

സൂപെർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്നതിനും കാസർകോട്ട് എയിംസിന് അനുമതി ലഭിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ ഉക്കിനടുക്ക മെഡികൽ കോളജ് യാഥാർഥ്യമാക്കുന്നതിനും യോഗം ആവശ്യപ്പെട്ടു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

 

സംസ്ഥാന ട്രഷറർ ഡോ. ലളിത് സുന്ദരം മുഖ്യാതിഥിയായിരുന്നു. ഡോ. ബി നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഡോ. രാകേഷ് വാർഷിക റിപോർട് അവതരിപ്പിച്ചു. ഐഎംഎ ജില്ലാ ചെയർമാൻ ഡോ. സുരേഷ് ബാബു, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി വി പത്മനാഭൻ, കെ ജി എം ഒ എ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ്‌, ഡോ. ബി എസ് റാവു, ഡോ. സത്യനാഥ്, ഡോ. എ വി ഭരതൻ, ഡോ. വിനോദ് കുമാർ സംസാരിച്ചു. ഡോ. ഖാസിം നന്ദി പറഞ്ഞു. ഡോ.രേഖ റായ് ചടങ്ങ് നിയന്ത്രിച്ചു.

 


 


 




Keywords: News, Kerala, Kasaragod, Video, Office, IMA, Branch, Members, President, Commitie, Hospitol, New office bearers of IMA Kasaragod branch taken charges.
< !- START disable copy paste -->

Post a Comment