Join Whatsapp Group. Join now!

വന്യജീവി ശല്യത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്നാവശ്യവുമായി മുളിയാർ ബ്ലോക് കോൺഗ്രസ് നേതൃയോഗം

Muliyar Block Congress leadership meeting to find a permanent solution to the wildlife problem#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുറ്റിക്കോൽ: (my.kasargodvartha.com 10.10.2021) ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിൽ കർഷകർ അനുഭവിക്കുന്ന വന്യജീവി ശല്യത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്നാവശ്യവുമായി മുളിയാർ ബ്ലോക് കോൺഗ്രസ് നേതൃയോഗം. ജില്ലയ്ക്ക് അത്യാവശ്യമായ എയിംസ് കാസർകോട്ട് തന്നെ അനുവദിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
 
Muliyar Block Congress leadership meeting to find a permanent solution to the wildlife problem

ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രടറി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ബലരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രടറിമാരായ എം സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, പി വി സുരേഷ്, എ വാസുദേവൻ, അഡ്വ. പി രാമചന്ദ്രൻ, മണികണ്ഠൻ ഓമ്പയിൽ, പവിത്രൻ സി നായർ തുടങ്ങിയവർ സംസാരിച്ചു.

മുളിയാർ ബ്ലോകിൽ ആദ്യഘട്ടത്തിൽ കുറ്റിക്കോൽ മണ്ഡലത്തിൽ കോൺഗ്രസ് യൂനിറ്റ് കമിറ്റികൾ (സിയുസി) രൂപീകരിക്കാനും, ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പദയാത്ര നടത്താനും തീരുമാനിച്ചു. പദയാത്ര മുന്നാട് നിന്നും ആരംഭിച്ച് കുറ്റിക്കോലിൽ സമാപിക്കും.

Keywords: Kerala, News, Kasaragod, Muliyar, Animal, Wild, Muliyar Block Congress leadership meeting to find a permanent solution to the wildlife problem.
< !- START disable copy paste -->

Post a Comment