Keywords: Kerala, News, Kasaragod, Kanhangad, Municipality, Kanhangad Municipality organized exhibition as part of 46th anniversary celebrations of ICDS.
< !- START disable copy paste -->
You are here
ഐ സി ഡി എസിൻ്റെ 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ പ്രദർശനമേള സംഘടിപ്പിച്ചു
- Wednesday, October 13, 2021
- Posted by Web Desk Ahn
- 0 Comments
കാഞ്ഞങ്ങാട്: (my.kasargodvartha.com 13.10.2021) ജില്ലാ വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ഐ സി ഡി എസിൻ്റെ 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐ സി ഡി എ സിന്റെ സേവനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ചാര്‍ടുകള്‍, പ്രീ സ്‌കൂള്‍ പഠനോപകരണങ്ങള്‍, അമൃതം ന്യൂട്രിമിക്‌സ് കൊണ്ടുള്ള വിവിധ തരം പലഹാരങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു.
നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക് അധ്യക്ഷത വഹിച്ചു. സി ഡി പി ഒ ബേബി പി, ഐ സി ഡി എസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ അഹ്‌മദ് അലി പി, കെ വി സരസ്വതി, കെ വി മായാ കുമാരി, കെ അനിശൻ, ഗ്രീഷ്മ ടി എം, റീജ ടി പി സംബന്ധിച്ചു.
Web Desk Ahn
NEWS PUBLISHER
No comments: