Join Whatsapp Group. Join now!

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ചെങ്കള പി എച് സിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു

Health workers at Chengala PHC honored#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെർക്കള: (my.kasargodvartha.com 07.10.2021) കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ചെങ്കള പി എച് സിയിലെ ആരോഗ്യപ്രവർത്തകരെ കെ എൽ 14 സിംഗേർസ് കൂട്ടായ്മ, വിദ്യാനഗർ ജനമൈത്രി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്‌രിയ ഉദ്‌ഘാടനം ചെയ്തു.

 
Health workers at Chengala PHC honored

വിദ്യാനഗർ എസ് ഐ പ്രശാന്ത് കെ അധ്യക്ഷത വഹിച്ചു. മെഡികൽ ഓഫീസർ ശമീമ തസ്‌ലീം, ഹെൽത് ഇൻസ്‌പെക്ടർ രാജേഷ്, സുബൈർ പുലിക്കുന്ന്, കുഞ്ഞഹ് മദ് തെരുവത്ത്, റഹ്‌മത് തളങ്കര, നൗഫൽ റോയൽമാൻ, അശ്‌റഫ് പൊവ്വൽ, അനീഷ് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ വേണുഗോപാൽ സ്വാഗതവും നൗശാദ് ബായിക്കര നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Cherkala, COVID, Felicittiom, Health Workers, Award, Health workers at Chengala PHC honored.

< !- START disable copy paste -->

Post a Comment