Join Whatsapp Group. Join now!

ലയന്‍സ്‌ ക്ലബ് ചെർക്കള രൂപവൽക്കരിച്ചു; മൊയ്തീൻ ചാപ്പാടി പ്രസിഡണ്ട്; ഫൈസൽ പൊവ്വൽ സെക്രടറി

Cherkkala Lions Club formed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 04.10.2021) ചെർക്കള ലയൺസ് ക്ലബ് ഓഫ് ഇന്റർനാഷണൽ രൂപവൽക്കരിച്ചു. ലയൺ ഡിസ്ട്രിക്ട് 318യിലെ വിദ്യാനഗർ ലയൺസ് ക്ലബിന്റെ ആറാമത്തെ ബേബി ക്ലബായാണ് ചെർക്കള ലയൺസ് ക്ലബ് നിലവിൽ വന്നത്.
 
Cherkkala Lions Club formed

ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വിദ്യാനഗർ ലയൺസ് ക്ലബ് പ്രസിഡണ്ട് പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. സുധീർ പി, ടി കെ രാജേഷ്, അഡ്വ. സുരേന്ദ്രൻ, അഡ്വ. വിനോദ് കുമാർ, പ്രശാന്ത് ജി നായർ, വി വേണുഗോപാലൻ, സുകുമാരൻ നായർ, രഞ്ജു പി എം, ആനന്ദൻ, പ്രൊഫ. വി ഗോപിനാഥൻ, എം എ നാസർ, മധുസൂദനൻ, ദീക്ഷിത പ്രശാന്ത് പ്രസംഗിച്ചു.

ഭാരവാഹികൾ: മൊയ്തീൻ ചാപ്പാടി (പ്രസിഡണ്ട്), ഫൈസൽ പൊവ്വൽ (സെക്രടറി), മാർക് മുഹമ്മദ് (ട്രഷറർ), അബ്ദുല്ലക്കുഞ്ഞി എയർലൈൻസ്, അശ്‌റഫ് പെർള, കബീർ ഉഗ്രാണി (വൈസ് പ്രസിഡണ്ട്), എം ടി അബ്ദുൽ നാസർ, ആശിഫ് എതിർത്തോട്, ആരിഫ് ഒറവങ്കര (ജോ. സെക്രടറി), മനാഫ് എടനീർ (മെമ്പർഷിപ് ചെയർപേഴ്സൺ), നിസാർ കല്ലട്ര (സെർവീസ് ചെയർപേഴ്സൺ), സത്താർ തിടുപ്പ (പി ആർ ഒ).

Keywords: Kerala, News, Kasaragod, Cherkala, Lions Club, Office Bearers, Cherkkala Lions Club formed.

Post a Comment