Join Whatsapp Group. Join now!

എച് എം സി യെ നോക്കുകുത്തിയാക്കുന്ന നയം അവസാനിപ്പിക്കണമെന്നാവശ്യവുമായി മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി യുഡിഎഫ്

UDF staged a dharna in front of Muliyar Community Health Center demanding an end to the policy of targeting HMC. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർ
ബോവിക്കാനം: (my.kasargodvartha.com 02.09.2021) കാറഡുക്ക ബ്ലോക് പഞ്ചായത്തിൻ്റെ മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ടും, സെൻ്ററിലേക്കുള്ള തസതികകളിലേക്ക് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ

പിൻവാതിൽ നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി യുഡിഎഫ്. എച് എം സി യെ നോക്കുകുത്തിയാക്കുന്ന നയം അവസാനിപ്പിക്കുക, എച് എം സി പ്രതിനിധികളെകൂടി ഉൾപെടുത്തി ഇൻ്റർവ്യു ബോർഡിന് രൂപം നൽകുക, സി എച് സി യുടെ കുത്തഴിഞ്ഞ പ്രവർത്തനം ക്രമപ്പെടുത്തുക, ആർദ്രം പദ്ധതിയിൽപെടുത്തി കിടത്തി ചികിത്സ നടപടി സ്വീകരിക്കുക, തുടങ്ങിയ വിഷയങ്ങളും ധർണയിൽ ഉന്നയിച്ചു.
 
UDF staged a dharna in front of Muliyar Community Health Center demanding an end to the policy of targeting HMC.

ചെയർമാൻ ബി എം അബൂബകർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ ധർണ ഉദ്‌ഘാടനം ചെയ്തു. ബി സി കുമാരൻ, എം സി പ്രഭാകരൻ, കെ ബി മുഹമ്മദ് കുഞ്ഞി, അശോകൻ മാസ്റ്റർ, എസ് എം മുഹമ്മദ് കുഞ്ഞി, ടി ഗോപി നാഥൻ, എം കെ അബ്ദുർ റഹ്‌മാൻ ഹാജി, എ ജനാർധനൻ, ശരിഫ് കൊടവഞ്ചി, മണികണ്ഠൻ ഒമ്പയിൽ, ഇ മണികണ്ഠൻ, ബി എം അശ്റഫ്, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, പ്രസന്ന ചന്ദ്രൻ, അനീസ മൻസൂർ മല്ലത്ത്, റൈസ റാശിദ്, അബ്ബാസ് കൊളച്ചപ്പ്, രമേഷൻ മുതലപ്പാറ, ഗോപാലൻ നായർ, ശഫീഖ് മൈക്കുഴി, ശംസീർ മൂലലടുക്കം, സുധീഷ് പാത്തനടുക്കം, കുഞ്ഞിരാമൻ ഇരിയണ്ണി, രാമപ്രസാദ്, ശങ്കരൻ പൂവള, കൃഷ്ണൻ ചേടിക്കാൽ, അബൂബകർ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂർ, പൊന്നപ്പൻ, മാധവൻ നമ്പ്യാർ, പ്രശാന്ത് കനത്തൂർ, രാഘവൻ മുളിയാർ, രവി മുളിയാർ, കെ ബി ബാസിത്, അസ്കർ ബോവിക്കാനം, ശിവ ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Bovikkanam, Politics, Political party, UDF, Protest, UDF staged a dharna in front of Muliyar Community Health Center demanding an end to the policy of targeting HMC.

< !- START disable copy paste -->

Post a Comment