Join Whatsapp Group. Join now!

സൈനുദ്ദീൻ വധശ്രമ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോവുമെന്ന് എസ് ഡി പി ഐ

SDPI demands immediate arrest of accused in Zainuddeen assault case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.09.2021) കുമ്പളയിൽ എസ് ഡി പി ഐ ബ്രാഞ്ച്‌ പ്രസിഡണ്ട്‌ സൈനുദ്ദീന് നേരെ നടന്ന വധശ്രമ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോവുമെന്ന് ജില്ലാ കമിറ്റി അറിയിച്ചു.

Kasaragod, News, Kerala, SDPI, Arrest, SDPI demands immediate arrest of accused in Zainuddeen assault case.

കൊലപാതകങ്ങൾ ഉൾപെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കഞ്ചാവ്‌ മാഫിയയാണ് അക്രമത്തിനു പിന്നിലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന അധികൃതരും ഗുണ്ടകളെ സഹായിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടുമാണ് മേഖലയിൽ അക്രമങ്ങൾ നടത്താൻ ഇവർക്ക്‌ പ്രചോദനമേകുന്നതെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ പാക്യാര, സെക്രടറി എ എച് മുനീർ, വൈസ്‌ പ്രസിഡണ്ട്‌ ഇഖ്‌ബാൽ ഹൊസങ്കടി എന്നിവർ പറഞ്ഞു.

സൈനുദ്ദീന്റെ വീട് നേതാക്കൾ സന്ദർശിച്ചു. മണ്ഡലം നേതാക്കളായ അശ്‌റഫ് ബഡാജെ, മുബാറക്‌ കടമ്പാർ, അലി ശഹാമ, അൻവർ ആരിക്കാടി, നാസർ, സലാം, മൻസൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords: Kasaragod, News, Kerala, SDPI, Arrest, SDPI demands immediate arrest of accused in Zainuddeen assault case.

Post a Comment