Join Whatsapp Group. Join now!

'കേന്ദ്ര വിദ്യാഭ്യാസ നയം - അറബി ഭാഷ ഉറപ്പാക്കുക'; കേരള അറബിക് ടീചെഴ്സ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ല കമിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി

Kerala Arabic Teachers Federation holds dharna in front of Manjeswaram sub-district committee office, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com 15.09.2021) കേന്ദ്ര വിദ്യാഭ്യാസ നയം - അറബി ഭാഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, അറബി സർവകലാശാല സ്ഥാപിക്കുക, ഹയർ സെകൻഡറി ഭാഷാ പഠന വിവാദ സർകുലർ പിൻവലിക്കുക, സെർവീസിലുള്ള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, അറബി ഡി എൽ എഡ് സെന്ററുകൾ വർധിപ്പിക്കുക, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീചെഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) മഞ്ചേശ്വരം സബ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി.

News, Kasaragod, Kerala, Kerala Arabic Teachers Federation, Manjeswaram sub-district committee office,

ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രടറി എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം കരീം ഉപ്പള, ബ്ലോക് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ എം കെ അലി മാസ്റ്റർ, സിറാജ് ഉപ്പള, അബ്ദുർ റസാഖ് കട്ടത്തട്ക്ക, മറിയം ടീചെർ, ഫൗസിയ ടീചെർ, ബശീർ കളിയൂർ, സുബൈദ ടീചെർ തുടങ്ങിയവർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, Kerala Arabic Teachers Federation, Manjeswaram sub-district committee office, Kerala Arabic Teachers Federation holds dharna in front of Manjeswaram sub-district committee office.
< !- START disable copy paste -->


Post a Comment