Join Whatsapp Group. Join now!

വയോജനങ്ങൾക്കായി പരിപാടികൾ ആവിഷ്കരിച്ച് കാൻ ഫെഡ്

കരിവെള്ളൂർ: (www.kasargodvartha.com 27.09.2021) അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കരിവെള്ളൂരിൽ രൂപീകൃതമായ കാൻഫെഡ് വയോജന വേദി കൂട്ടായ്മ വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.


    
Kasaragod, Kerala, News, Karivellur, President, Class, Treatment, Programme, KANFED launches programs for senior citizens.



അൾഷിമേർസ് രോഗത്തെ കുറിച്ചുള്ള അറിവ് ലഭ്യമാക്കാനുള്ള ക്ലാസുകൾ, ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അവബോധം വയോജനങ്ങളിൽ ഉണ്ടാക്കിയെടുക്കൽ, വരും തലമുറക്ക് പഴയ കാല ജീവിതാനുഭവങ്ങൾ പങ്കിടാനുള്ള വ്യക്തിഗത ജീവിതരേഖ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് അന്തർദേശീയ വയോജന ദിനത്തിൽ അവശത അനുഭവിക്കുന്ന വ്യക്തികളെ കാണാനും കേൾക്കാനും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാനും സൗഹൃദ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും.

കെ കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂക്കാനം റഹ് മാൻ പ്രവർത്തനരേഖ അവതരിപ്പിച്ചു. പി വി നാരായണൻ, എ വി ബാലൻ, കെ രാമകൃഷ്ണൻ, പിള്ള മാസ്റ്റർ, എ വി നാരായണൻ, ടി വി രവീന്ദ്രൻ, ഗീതം ഗോപി സംസാരിച്ചു.


Keywords: Kasaragod, Kerala, News, Karivellur, President, Class, Treatment, Programme, KANFED launches programs for senior citizens.


< !- START disable copy paste -->


Post a Comment