Join Whatsapp Group. Join now!

ഹിന്ദു ഐക്യവേദി സ്ഥാനീയ സമ്മേളനം സംഘടിപ്പിച്ചു

Hindu Aikya Vedi organized conference#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാവുങ്കാൽ: (my.kasargodvartha.com 27.09.2021) പുതിയ കണ്ടം ഹിന്ദു ഐക്യവേദി സ്ഥാനീയ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രടറി ശ്രീധരൻ പാടിച്ചാൽ ഉദ്ഘാടനം ചെയ്തു. കലയുടെ ഉപാസകൻ പുതിയ കണ്ടത്തെ അനിൽ കാർത്തികയെ ചടങ്ങിൽ ആദരിച്ചു. വിശ്വകർമ ക്ഷേത്രപ്രധാന പുജാരി ഹരിചന്ദ്ര, മുച്ചിലോട്ട് ആചാര സ്ഥാനികൻ രവി കോമരം എന്നിവർ ഭദ്രദീപം കൊളുത്തി.

Hindu Aikya Vedi organized conference

അശോകൻ പുതിയകണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി എസ് പി ഷാജി, സെക്രടറി അനിൽമാടിക്കാൽ, സംഘടന സെക്രടറി കുഞ്ഞിരാമൻ കേളോത്ത്, താലൂക് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ തച്ചങ്ങാട്, സെക്രടറി മോഹനൻ വാഴക്കോട് എന്നിവർ പ്രസംഗിച്ചു. സുധാകരൻ കൊള്ളിക്കാട് സ്വാഗതവും, മുൻ പഞ്ചായത്ത് അംഗം ഗീതാ ബാബുരാജ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Hindu Aikya Vedhi, Mavungal, Hindu Aikya Vedi organized conference.
< !- START disable copy paste -->

Post a Comment