Join Whatsapp Group. Join now!

കോൺട്രാക്ടേർസ് യൂത് വിംഗിന് പുതിയ നേതൃത്വം; പൊതുമരാമത്ത് വകുപ്പിൽ ഏറ്റവും പുതിയ ഷെഡ്യൂൾ നിരക്ക് നൽകണമെന്ന് ആവശ്യം

New office bearers for Contractors Youth Wing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.08.2021) പൊതുമരാമത്ത് വകുപ്പിൽ 2018 ലെ ഷെഡ്യൂൾ നിരക്ക് ഇപ്പോൾ നടപ്പിലാക്കാനുള്ള തീരുമാനം സർകാർ പുനഃപരിശോധിക്കണമെന്നും 2021 ലെ ഏറ്റവും പുതിയ നിരക്ക് നൽകണമെന്നും കേരള ഗവൺമെൻ്റ കോൺട്രാക്ടേർസ് യൂത് വിംഗ് ഏകോപന സമിതി ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

    
Kasaragod, Kerala, News, New office bearers for Contractors Youth Wing.



നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം ചെയ്തു. നിസാർ കല്ലട്ര അധ്യക്ഷത വഹിച്ചു. നസീർ ടി കെ, മൊയ്‌തീൻ ചാപ്പാടി, അശ്‌റഫ്‌ പെർള, എം എ നാസർ, നൗശാദ് എം എം, മാർക് മുഹമ്മദ്‌ പ്രസംഗിച്ചു. ജാസിർ ചെങ്കള റിപോർട് ‌ അവതരിപ്പിച്ചു. ഫോടോ കോണ്ടെസ്റ്റ് മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. ഭാരവാഹി തെരഞ്ഞെടുപ്പ് ശരീഫ് ബോസ് നിയന്ത്രിച്ചു.

ഭാരവാഹികൾ: ജാസിർ ചെങ്കള (പ്രസിഡന്റ്‌), കബീർ ഉഗ്രാണി, റൈശുദ്ദീൻ സി, സാജിദ് ബെണ്ടിച്ചാൽ (വൈസ് പ്രസിഡന്റ്), അബ്ദുർ റസാഖ് ബെദിര (ജനറൽ സെക്രടറി), സാദിഖ് പൊവ്വൽ, കെ വി യൂസുഫ്, സിറാജ് (ജോയിന്റ് സെക്രട്ടറിമാർ), മജീദ് ബെണ്ടിച്ചാൽ (ട്രഷറർ ).

Keywords: Kasaragod, Kerala, News, New office bearers for Contractors Youth Wing.


< !- START disable copy paste -->

Post a Comment