Join Whatsapp Group. Join now!

ടി ഉബൈദിന്റെ ഓർമകളുമായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

Bus waiting center opens #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (www.kasargodvartha.com 17.08.2021)  കവി ടി ഉബൈദിന്റെ ഓർമകളുമായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. തളങ്കര പള്ളിക്കാൽ 30-ാം മൈലിൽ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ നിർവഹിച്ചു. 

 

Bus waiting center opens

വ്യവസായി ടി എ അബ്ദുർ റഹ്‌മാൻ ഹാജിയാണ് നവീകരണം ഏറ്റെടുത്തത്. ചടങ്ങിൽ അഹ്‌മദ് മുസ്‌ലിയാർ കെ കെ പ്രാർഥന നടത്തി. കൗൺസിലർ  എം എസ് സകരിയ, മുൻ കൗൺസിലർ റംസീന റിയാസ്, പഡാൻസ് ക്ലബ് സെക്രടറി സമീർ പള്ളിക്കാൽ, യൂത് ലീഗ് വാർഡ് പ്രസിഡന്റ് ഫാറൂഖ് എം എസ്, അമാനുല്ല തെരുവത്ത്, സിദ്ദീഖ് പള്ളിക്കാൽ, പഡാൻസ് ക്ലബ് അംഗങ്ങൾ സംബന്ധിച്ചു.


Keywords: Kerala, Kasaragod, News, Busstand, Thalangara, T Ubaid, Bus waiting center opens.

Post a Comment