Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത് ഉക്കിനടുക്ക മെഡികൽ കോളജ് സാന്ത്വന ഭവനം; സയ്യിദ് ഹാമിദ് അന്‍വര്‍ ഡയറക്ടർ; ഫൈസല്‍ നെല്ലിക്കട്ട അസിസ്റ്റന്റ് ഡയറക്ടര്‍

Ukkinadukka santhwana bhavan under Kerala Muslim Jamaat; Syed Hamid Anwar Director#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 11.07.2021) കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമിറ്റി ഉക്കിനടുക്ക മെഡികല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന സാന്ത്വന ഭവനം ഡയറക്ടറായി സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തങ്ങളെയും അസിസ്റ്റന്റ് ഡയറക്ടറായി ഫൈസല്‍ നെല്ലിക്കട്ടയെയും തെരഞ്ഞെടുത്തു.
 
Ukkinadukka santhwana bhavan under Kerala Muslim Jamaat; Syed Hamid Anwar Director

യോഗം കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സാന്ത്വന സമിതി ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രടറി ബശീര്‍ പുളിക്കൂര്‍, ജില്ലാ നേതാക്കളായ സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, കുമ്പള സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ജ. സെക്രടറി ഇബ്രാഹിം സഖാഫി കർന്നൂർ, സാന്ത്വന സമിതി ഫൈനാന്‍സ് സെക്രടറി റഫീഖ് സഅദി ദേലംപാടി സംസാരിച്ചു. കണ്‍വീനര്‍ കെ എച് അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

സാന്ത്വന സമിതി വൈസ് ചെയര്‍മാനായി സിദ്ദീഖ് ഹനീഫിയെയും ജോ. കണ്‍വീനറായി ലത്വീഫ് പള്ളത്തടുക്കയെയും തെരെഞ്ഞെടുത്തു. അബ്ദുസ്സലാം സഖാഫി പാടലടുക്കയാണ് പി ആര്‍ സെക്രടറി. ജില്ലാ, സോണ്‍ സാന്ത്വന സമിതി അംഗങ്ങളെ ഉള്‍പെടുത്തി ഡയറക്ടറേറ്റ് വിപുലപ്പെടുത്തും.

Keywords: Kerala, News, Kasaragod, Ukkinadukka, Muslim Jama-ath, Office Bearers, SSF, Ukkinadukka santhwana bhavan under Kerala Muslim Jamaat; Syed Hamid Anwar Director.

Post a Comment