Join Whatsapp Group. Join now!

ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ മോടോർ തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിൽപ് സമരം നടത്തി

Motor workers in crisis due to lockdown#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.07.2021) ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ മോടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോടോർ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ക്ഷേമ ബോർഡ് ഓഫീസിന് മുൻപിൽ നിൽപ് സമരം നടത്തി.

Motor workers in crisis due to lockdown

എസ് ടി യു സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്റഫ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. സെക്രടറി ശംസീർ തൃക്കരിപ്പൂർ, മുസ്ലീം ലീഗ് ജില്ലാ സെക്രടറി കെ മുഹമ്മദ് കുഞ്ഞി ബദ്രിയ നഗർ, കാഞ്ഞങ്ങാട് മുൻസിപൽ ജനറൽ സെക്രടറി സി കെ റഹ്മത്തുല്ല, എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹ്‌മദ്‌ ഹാജി, ജനറൽ സെക്രടറി മുത്വലീബ് പാറക്കെട്ട്, ഭാരവാഹികളായ ഉമർ അപോളൊ, മാഹിൻ മുണ്ടക്കൈ, അബൂബകർ കണ്ടത്തിൽ, സുബൈർ മാര, ഹാരിസ് ബോവിക്കാനം, എൽ കെ ഇബ്രാഹിം, യൂനുസ് വടകര മുക്ക്, മൊയ്നുദ്ദീൻ ചെമ്മനാട്, അശ്റഫ് മുതലപ്പാറ, അഹ്‌മദ്‌ കപ്പണക്കാൽ, കരീം മുന്നാം മൈൽ, കരീം മൈത്രി, ശുകൂർ ബാവാനഗർ, അസീസ് മാണിക്കോത്ത്, റശീദ് മുറിയനാവി, മജീദ് കൊമ്പനടുക്ക തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, News. Kasaragod, Kanhangad, Protest, COVID, Corona, Lockdown, Motor workers in crisis due to lockdown.

Post a Comment