കോട്ടിക്കുളം: (my.kasargodvartha.com 07.07.2021) പ്രവാസിയും വ്യാപാരിയുമായിരുന്ന കോട്ടിക്കുളത്തെ കരിപ്പോടി അബ്ദുല്ലക്കുഞ്ഞി (66) നിര്യാതനായി. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട്ടെ കരിപ്പോടി ഹാർഡ് വേർസ്, കാസർകോട്ടെ കരിപ്പോടി ടൈൽസ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. കോട്ടിക്കുളം ബൈക്കെപ്പള്ളി കമിറ്റിയുടെ പ്രസിഡന്റായിരുന്നു.
പരേതരായ കരിപ്പോടി മുഹമ്മദ് കുഞ്ഞി - ആഇശ ഹജ്ജുമ്മ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ കോട്ടിക്കളം.
മക്കൾ: നൗശാദ്, ജംശാദ്, റൈശാദ്, മിർശാദ്.
മരുമക്കൾ: ശമീമ തളങ്കര, നുസൈബ ചിത്താരി, റഹീമ കാഞ്ഞങ്ങാട്, നജ്ല കളനാട്.
സഹോദരങ്ങൾ: വ്യാപാരികളായ കരിപ്പോടി ഉസ്മാൻ, ജലീൽ കരിപ്പോടി, സിദ്ദീഖ് കരിപ്പോടി, ഖദീജ, പരേതരായ സുഹ്‌റ ബീവി, ഖൗലത് ബീവി.
കോട്ടിക്കുളം വലിയ ജമാഅത് മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Karippodi Abdullakunji passed away.