Join Whatsapp Group. Join now!

ഇ - ബിലിംഗ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺട്രാക്ടേഴ്സ് യൂത് വിംഗ് ധർണ സംഘടിപ്പിച്ചു

Contractors Youth Wing organized dharna #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.07.2021) പിഡബ്ല്യുഡി പുതുതായി നടപ്പിലാക്കിയ ഇ - ബിലിംഗ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺട്രാക്ടേഴ്സ് യൂത് വിംഗ് കാസർകോട് പിഡബ്ല്യുഡി ഓഫീസ് ധർണ സംഘടിപ്പിച്ചു.

Kerala, Kasaragod, News, E-Bill, PWD, Dharna,  Contractors Youth Wing organized dharna.

 
ഇ - ബിലിംഗ് സംവിധാനം നടപ്പിലാക്കിയതിനുശേഷം പ്രൈസ് ടൂ വിൽ നിന്നും പ്രൈസ് ത്രീയിലേക്ക് മാറ്റിയത് കൊണ്ടുണ്ടായ അപാകതകൾ കാരണം ബിലുകൾ വൈകുന്നതുകൊണ്ട് കരാറുകാർക്ക് ബാങ്ക് പലിശ ഇനത്തിൽ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് യൂത് വിംഗ് ആരോപിച്ചു. എക്സിക്യൂടീവ് എൻജിനീയർക്ക് നിവേദനവും നൽകി.

മുൻ പ്രസിഡണ്ട് ടി കെ നസീർ പട്ടുവം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നിസാർ കല്ലട്ര അധ്യക്ഷത വഹിച്ചു. എം എ നാസർ, ബോസ് ശരീഫ്, അശ്‌റഫ് പെർള, ജാസിർ ചെങ്കള, മാർക് മുഹമ്മദ്, സുനൈഫ് എം എ എച്, ഖാദർ നെല്ലിക്കുന്ന്, സാദിഖ് പൊവ്വൽ, ഹനീഫ, അൻവർ പ്രസംഗിച്ചു. സെക്രടറി അലി മാവിനക്കട്ട സ്വാഗതവും മജീദ് ബെണ്ടിച്ചാൽ നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, E-Bill, PWD, Dharna,  Contractors Youth Wing organized dharna.
< !- START disable copy paste -->< !- START disable copy paste -->

Post a Comment