Join Whatsapp Group. Join now!

ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന വിദ്യാർഥികൾക്ക് സഹായവുമായി ഉദുമ പീപിൾസ് ക്ലബ്

Uduma People's Club to help needy students who do not have online learning facilities#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 15.06.2021) ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഉദുമ ജി എൽ പി സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് സഹായവുമായി ഉദുമ പീപിൾസ് ക്ലബ്.

സ്മാർട് ഫോണിനുള്ള ഉദുമ പീപിൾസ് ക്ലബിന്റെ ധനസഹായം എക്സിക്യുടീവ് അംഗവും രണ്ടാം വാർഡ് മെമ്പറുമായ അശോകൻ ചക്കര സ്കൂൾ ഹെഡ്മാസ്റ്റർ സുശീല ടീചെർക്ക് കൈമാറി.

Uduma People's Club to help needy students who do not have online learning facilities

രവി ഈർച്ചാസ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ കെ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സുകുമാരൻ, മദർ പി ടി എ പ്രസിഡന്റ് ബിന്ദു കൊക്കാൻ, എസ് എം സി ചെയർമാൻ അജിത് സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Uduma, Students, Education, Students, Helping Hands, Uduma People's Club to help needy students who do not have online learning facilities.


Post a Comment