Join Whatsapp Group. Join now!

റോഡ് ഇടിഞ്ഞ് വീണത് വീടിന് മുകളിലേക്ക്; നിർത്തിയിട്ടിരുന്ന കാറിനും ബൈകിനും നാശനഷ്ടം

Road collapsed on top of the house; Damage to parked car and bike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേനങ്കോട്: (my.kasargodvartha.com 27.06.2021) വീടിന് മുകളിലേക്ക് റോഡ് ഇടിഞ്ഞ് വീണ് നിർത്തിയിട്ടിരുന്ന കാറിനും ബൈകിനും നാശനഷ്ടം സംഭവിച്ചു. മേനങ്കോട്ടെ അബ്ദുൽ ഖാദറിന്റെ വീട്ടിലേക്കാണ് ശനിയാഴ്ച വൈകിട് 4 മണിയോടെ ആണ് റോഡ് ഇടിഞ്ഞു വീണത്. മേനങ്കോട് മസ്ജിദ്റോഡിനടുത്തെ റോഡാണ് ശക്തമായ മഴയ്ക്ക് പിന്നാലെ അപകടത്തിലായത്.
< !- START disable copy paste -->
Kerala, Kasaragod, News, Road collapsed on top of the house; Damage to parked car and bike.


സംഭവസ്ഥലം കാസർകോട് മണ്ഡലം എം എൽ എ എൻ എ നെല്ലിക്കുന്ന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബദരിയ ഖാദർ, മുസ്ലിം ലീഗ് സെക്രടറി നാസർ, യൂത് ലീഗ് പ്രസിഡന്റ് എം എ നൗശാദ്, ജില്ലാ മുസ്ലിം ലീഗ് സെക്രടറി മൂസാബി ചെർക്കള, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഹനീഫ പാറ, നേതാക്കൻമാരായ നിശാദ്, സലാം ബദരിയ, ജാബിർ ഷിബിൻ മേനങ്കോട്, സാദ്വിഖ് മേനങ്കോട്, പി എം എ ഖാദർ, അബ്ദുറഹ് മാന്‍ മെനങ്കോട് തുടങ്ങിയവർ സന്ദർശിച്ചു.

Keywords; Kerala, Kasaragod, News, Road collapsed on top of the house; Damage to parked car and bike.


Post a Comment