Join Whatsapp Group. Join now!

ഹിദായത് നഗർ - മളങ്കള റോഡ് തുറന്നുകൊടുത്തു

Hidayat Nagar - Malangala road opened to the public #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗർ: (my.kasargodvartha.com 17.06.2021) ഹിദായത് നഗർ - മളങ്കള റോഡ് റീ ടാറിങ് കഴിഞ്ഞു പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത് അംഗം ജാസ്മിൻ കബീർ ചെർക്കളം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തിലെ വികസന പദ്ധതിയാണ് ഹിദായത് നഗർ മളങ്കള റോഡ്. 198 മീറ്റർ റീടാറിങ്, 135 മീറ്റർ കോൺക്രീറ്റ്, 92 മീറ്റർ ഡ്രൈനേജ്, 10 മീറ്റർ ക്രോസ് ഡ്രൈനേജ് എന്നിവടങ്ങിയ 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. 30 കുടുംബങ്ങളിലായി 150 ഓളം ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പദ്ധതി.

Hidayat Nagar - Malangala road opened to the public

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങളായ ജലീൽ ചെട്ടുംകുഴി, ഹബീബ് ചെട്ടുംകുഴി, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രടറി മുഹമ്മദ്‌ കുഞ്ഞി ഹിദായത് നഗർ, ബ്ലോക് കോൺഗ്രസ്‌ സെക്രടറി അബ്ദുൽ സമദ് എസ് പി നഗർ, മുഹമ്മദ്‌ മളങ്കള, മാമു ഹാജി, ജലീൽ ഹിദായത് നഗർ, ശാജഹാൻ, അബ്ബാസ് മളങ്കള, സത്താർ, ഫാറൂഖ് ബി എ, റഹിം എൻ എ, ഫയാസ് എ എം, മുഹമ്മദ്, കരാറുകാരൻ മൊയ്‌തീൻ കുഞ്ഞി സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Road, Development, Concrete, Vidhyanagar, Hidayat Nagar - Malangala road opened to the public.


Post a Comment