Join Whatsapp Group. Join now!

എഫ് ഒ എഫ് പി ലോഗോ പ്രകാശനവും അംഗനവാടി കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണവും നടത്തി

FOFP (Full On Full Power) logo release; Distributed learning kit for Anganwadi children #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 21.06.2021) എഫ് ഒ എഫ് പി (ഫുൾ ഓൺ ഫുൾ പവർ കൂട്ടായ്മ) കൈക്കോട്ട് കടവിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനത്തിന്റെ ഭാഗമായി അംഗനവാടി കുട്ടികൾക്കുള്ള പഠനോപകരണ കിറ്റും വിതരണം ചെയ്തു.

FOFP (Full On Full Power) logo release; Distributed learning kit for Anganwadi children


കോവിഡ് പ്രോടോക്കോൾ പാലിച്ചു നടന്ന ചടങ്ങ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ശമാസ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ടി എസ് നജീബ് ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് അങ്കണവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ വി പി സുനീറ, എം കെ മഹ്‌മൂദ്‌, അങ്കണവാടി ടീചെർ ശോഭന കെ, ആശാവർകർ കെ വി ഗീത, അൻസാഫ് എ, അൽത്വാഫ്, അജ്മൽ, സമീർ, ഇബ്രാഹിം, മുഹമ്മദ്‌ അലി, അമീൻ താജുദ്ദീൻ, യഹ്‌യ അബ്ദുൽ മനാഫ് തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, Kasaragod, News, Full On Full Power, FOFP (Full On Full Power) logo release; Distributed learning kit for Anganwadi children
< !- START disable copy paste -->

Post a Comment