കളനാട്: (my.kasargodvartha.com 02.06.2021) വിവാഹ വാർഷിക ദിനത്തിൽ വാക്‌സിൻ ചാലെഞ്ചിലെക്ക് തുക നൽകി മാതൃകയായി. കളനാട് തൊട്ടി സ്വദേശിയും കാസർകോട്ടെ സപ്ലൈകോ ജീവനക്കാരനായ വിശാലക്ഷൻ ടി വി - സരസ്വതി പി വി എന്നിവരുടെ 16-ാം വിവാഹവാർഷികത്തിന്റെ ഭാഗമായാണ് സഹായ ധനം നൽകിയത്.
മക്കളായ നേഹ, ഗൗതം എന്നിവർ ചേർന്ന് 5016 രൂപ കൈമാറി. സിപിഎം ഉദുമ ഏരിയ കമിറ്റി അംഗം ചന്ദ്രൻ കൊക്കൽ, ഡി വൈ എഫ് ഐ ഉദുമ ബ്ലോക് പ്രസിഡന്റ് ബി വൈശാഖ്, മുരളികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Donation to vaccine challenge on wedding anniversary.