Join Whatsapp Group. Join now!

സാമൂഹിക - രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊളവയലിലെ പി പി കുഞ്ഞബ്ദുല്ല നിര്യാതനായി

P P Kunhabdulla passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 05.05.2021) സാമൂഹിക, രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും മാധ്യമ പ്രവർത്തകനുമായിരുന്ന പി പി കുഞ്ഞബ്ദുല്ല കൊളവയൽ (65) നിര്യാതനായി. നീണ്ടകാലം പ്രവാസിയും കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. വനിത ലീഗ് ജില്ലാ പ്രസിഡണ്ടും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി നസീമ ടീചെര്‍ സഹോദരിയാണ്.
Kanhangad, Kasaragod, Kerala, News, P P Kunhabdulla passed away.


ചന്ദ്രിക അബുദാബി ലേഖകൻ, കാഞ്ഞങ്ങാട് സുപ്രഭാതം ലേഖകന്‍, അജാനൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കനിവ് കൊളവയല്‍ കുട്ടായ്മ പ്രവര്‍ത്തകന്‍, അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, കാഞ്ഞങ്ങാട് യതീംഖാന കമിറ്റി എക്‌സിക്യൂടീവ് അംഗം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത് പ്രവര്‍ത്തക സമിതി അംഗം, വ്യാപാരി വ്യവസായ ഏകോപന സമിതി കൊളവയല്‍ യൂനിറ്റ് പ്രസിഡന്റ്, കാഞ്ഞങ്ങാട് പ്രൈവറ്റ് വെഹികിള്‍ യൂസേഴ്സ് ആക്ഷന്‍ കമിറ്റി ജന.കണ്‍വീനര്‍, അജാനൂര്‍ ഫിഷറീസ് ഗവ. യു പി സ്‌കൂൾ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മികച്ച എഴുത്തുകാരൻ കൂടിയായ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരന്തരം സംവദിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു.

ഭാര്യ: ജമീല, മക്കള്‍: ആയിശത് ഫര്‍സാന (സര്‍ സയ്യിദ് കോളജ് യൂനിയന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍), ശകീല ബദറുദ്ദീന്‍ (അജാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം), നബീല്‍ അഹ്‌മദ്‌ (യുഎഇ), ഹാശിം അബ്ദുല്ല, ശമീം അഹ്‌മദ്‌. മരുമക്കള്‍: അന്‍സാറുദ്ദീൻ, ബദറുദ്ദീൻ, ഫഹദലി, മഹനൂറ.

മറ്റു സഹോദരങ്ങള്‍: പി പി നാസര്‍, പി പി ബശീര്‍, പി പി സലാം, പി പി മറിയം, പി പി സഫിയ, പി പി മൈമൂന, പി പി നഫീസ, പി പി ഫൗസിയ.


Keywords: Kanhangad, Kasaragod, Kerala, News, P P Kunhabdulla passed away. 
< !- START disable copy paste -->

Post a Comment