Join Whatsapp Group. Join now!

ഉദ്യാവരം ഉറൂസിന് തുടക്കമായി; ഏപ്രിൽ 4 ന് സമാപിക്കും

Uroos begins in udhyavar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മഞ്ചേശ്വരം: (my.kasargodvartha.com 02.04.2021) ഉദ്യാവരം ആയിരം ജമാഅതിൽ അസ്സയ്യിദ് ശഹീദ് വലിയുല്ലാഹിയുടെ പേരിലുള്ള ഉറൂസിന് തുടക്കമായി. വ്യാഴാഴ്ച ദർഗാ ശരീഫ് കമിറ്റി പ്രസിഡന്റ് മുഹമ്മദ് മോനു ഹാജി പതാക ഉയർത്തി. സമസ്‌ത കേരള ജംഇയത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘടനം ചെയ്‌തു.

                                                                              

Kerala, Masjid, News, Kasaragod, Uroos begins in udhyavar

ഏപ്രിൽ രണ്ടിന് രാത്രി 8.30 ന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ മദനീയം ദിഖ്‌റ് മജ്‍ലിസ് നടക്കും. ഏപ്രിൽ മൂന്നിന് രാത്രി 8.30ന്  ഉദ്യാവരം ഖത്വീബ് അബുബകർ കരീം ദാരിമിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ ഉദ്ഘടനം ചെയ്യും . പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഏപ്രിൽ നാലിന് രാവിലെ 10 മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.


Keywords: Kerala, Masjid, News, Kasaragod, Uroos begins in udhyavar

< !- START disable copy paste -->

Post a Comment