Join Whatsapp Group. Join now!

മഹല്ല് പരിധിയിലെ 126 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി സാന്ത്വനം പുളിക്കൂറിന്റെ കാരുണ്യഹസ്തം

Santhwanam Pulikoor unit distributed food kit to 126 families#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുളിക്കൂർ: (my.kasargodvartha.com 29.04.2021) റമദാനിൽ മഹല്ല് പരിധിയിലെ 126 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി സാന്ത്വനം പുളിക്കൂർ യൂനിറ്റ് മാതൃകയായി. വർഷംതോറും റമദാൻ 17ന് പുളിക്കൂർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് സുന്നി സംഘ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുള്ള റിലീഫ് കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇറച്ചിയും അരിയും മസാലയും നൽകി പ്രൗഢമായി നടന്നു. എല്ലാവീടുകളിലേക്കും പ്രവർത്തകർ നേരിട്ടാണ് എത്തിച്ചത്.

Kasargod, Kerala, News, Santhwanam Pulikoor unit distributed food kit to 126 families.


കേരള മുസ്ലിം ജമാഅത് മധുർ സർകിൾ പ്രസിഡണ്ട് എം മുഹമ്മദ് മുട്ടത്തോടി, പുളിക്കൂർ ജമാഅത് പ്രസിഡണ്ട് സത്താർ പെരിയഡുക്ക, ഇബ്രാഹിം സഖാഫി എന്നിവർ ചേർന്ന് ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

കേരള മുസ്ലിം ജമാഅത് മധൂർ സർകിൾ ഭാരവാഹികളായ താജുദ്ദീൻ പുളിക്കൂർ, ലത്വീഫ് പള്ളം, എസ് വൈ എസ് മധൂർ സർകിൾ ക്യാബിനറ്റംഗം ഇബ്രാഹിം പുളിക്കൂർ, എസ് എസ് എഫ് കാസർകോട് ഡിവിഷൻ ജനറൽ സെക്രടറി മുർശിദ് പുളിക്കൂർ, യൂനിറ്റ് ഭാരവാഹികളായ ഇബ്രാഹിം ഫൈസി, ഹസൈനാർ പുളിക്കൂർ, അബൂബകർ പുളിക്കൂർ, അബ്ദുല്ല, ഹമീദ്, ഇബ്രാഹിം കെകെ, ആസിഫ് ഹിമമി, സിറാജ്, അബ്ബാസ് നെക്കര, റാശിദ്, അമീർ പെരിയഡുക്ക, ശുഹൈബ് പെരിയഡുക്ക, ശരീഫ് ബാഗിരി, ശാഫി തായൽ വളപ്പ്, ജബ്ബാർ പുളിക്കൂർ, അസ്‌നഹ്, തിബ്രി, സ്വലാഹുദ്ദീൻ പള്ളം, ബാഹിസ് മഞ്ചത്തടുക്ക, മിഹ്ത്വാബ്, ശുഹൈബ്, ആത്വിഫ് പുളിക്കൂർ സംബന്ധിച്ചു.

Keywords: Kasargod, Kerala, News, Santhwanam Pulikoor unit distributed food kit to 126 families.

< !- START disable copy paste -->

Post a Comment