Join Whatsapp Group. Join now!

'കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ സ്വയം തയ്യാറാവണം'

People should ready themselves to receive covid vaccine#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെർക്കള: (my.kasargodvartha.com 23.04.2021) വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾ സ്വയം തയ്യാറാവണമെന്ന് ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ്‌ നെല്ലിക്കട്ട ജനജാഗ്രത സമിതി ആഹ്വാനം ചെയ്‌തു. കോവിഡിന്റെ ശക്തമായ രണ്ടാം വരവ് ചെറുക്കാനും  ബോധവൽകരണം നടത്തി മുഴുവൻ പേരെയും വാക്സിൻ എടുക്കുന്നതിന് തയ്യാറായി നിർത്തുന്നതിനും കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനിച്ചു. 

People should ready themselves to receive covid vaccine

വാർഡ് മെമ്പർ അൻശീഫ അർശാദ്  സംസാരിച്ചു. ആശ വർകർ, അംഗൻവാടി ടീചെർമാർ യോഗത്തിൽ പങ്കെടുത്തു. എൻ എ അബ്ദുൽ ഖാദർ, കെ എം ഇബ്രാഹിം നെല്ലിക്കട്ട, അശ്‌റഫ് നെല്ലിക്കട്ട, ജാബിർ കെ എം, അനസ് എതിർത്തോട്, ഫൈസൽ നെല്ലിക്കട്ട, സിറാജ് എതിർത്തോട്, അജ്മൽ നെല്ലിക്കട്ട, പി സി ഇബ്രാഹിം, യശോദ, ബാലമണി ടീചെർ, കെ പി സുഹ്‌റ, ഉഷ ടീചെർ, ഫാത്വിമ ബിലാൽ നഗർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, People should ready themselves to receive covid vaccine.

< !- START disable copy paste -->

Post a Comment