Join Whatsapp Group. Join now!

ചന്ദ്രഗിരി ലയൺസ് ക്ലബിന് പുരസ്‌കാരം തേടിയെത്തിയത് അശരണർക്കുള്ള പുണ്യ പ്രവർത്തികളുടെ ഫലമെന്ന് സിനിമാ താരം സന്തോഷ് കീഴാറ്റൂർ

Movie star Santosh Keezhatoor says Chandragiri Lions Club is seeking awards for its philanthropic work#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്‌: (my.kasargodvartha.com 02.03.2021) ലയണ്‍സ്‌ ഇന്റര്‍നാഷനല്‍ ഡിസട്രിക്‌ട്‌ 318 ഇ -യില്‍ മികച്ച ക്ലബായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രഗിരി ലയണ്‍സിന്റെ 'സെലിബ്രേഷന്‍ ഈവ്' പ്രശസ്‌ത സിനിമാ, തിയേറ്റര്‍ താരം സന്തോഷ്‌ കീഴാറ്റൂറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌ സമൂഹത്തില്‍ അശരണരായവര്‍ക്ക്‌ വേണ്ടിയുള്ള കര്‍മ മേഖലയിലാണ്‌. അതിന്റെ ഫലമാണ് പുരസ്‌കാരം തേടിയെത്തിയതെന്ന് സന്തോഷ്‌ കീഴാറ്റൂർ പറഞ്ഞു. അഭിനയമെന്നാല്‍ പണം സമ്പാദിക്കാനും അതുവഴി പ്രശസ്‌തിയിലേക്ക്‌ നടന്നു കയറാനുള്ള ഉപാധിയല്ല, അതൊരു കര്‍മ്മമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതൊരു കൂട്ടായ്‌മയുടെ വിജയം കൂടിയാണെന്നും, പരസ്‌പര സ്‌നേഹമുള്ളിടത്തേ ഇത്തരം കൂട്ടായ്‌മകള്‍ നിലനില്‍ക്കുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Movie star Santosh Keezhatoor says Chandragiri Lions Club is seeking awards for its philanthropic work



ഡിസ്‌ട്രിക്‌ 318 ഇയില്‍ 2019-20 ല്‍ മികച്ച പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി എല്‍ അബ്‌ദുർ റശീദിന്‌ സന്തോഷ്‌ കീഴാറ്റൂര്‍ ഉപഹാരം സമര്‍പിച്ചു. കഴിഞ്ഞ പിഎസ്‌ടിയിലെ അബ്‌ദുല്‍ ഖാദര്‍ തെക്കില്‍, എം എം നൗശാദ്‌ എന്നിവരെയും അനുമോദിച്ചു.

ചാര്‍ടര്‍ പ്രസിഡണ്ട്‌ ജലീല്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡണ്ട്‌ ഫാറൂഖ്‌ ഖാസിമി അധ്യക്ഷത വഹിച്ചു. ശാഫി എ നെല്ലിക്കുന്ന്‌ അതിഥിയെ പരിചയപ്പെടുത്തി, സോണ്‍ ചെയര്‍പേഴ്‌സണ്‍ വേണു ഗോപാല്‍ എംജെഎഫ്‌, എംബി അശ്റഫ്‌, കെബിഎം ശരീഫ്‌ കാപ്പില്‍, ശംസീര്‍ റസൂല്‍, ശാഫി നാലപ്പാട്‌, അശ്‌ഫാഖ് ‌ നികോടിന്‍, റഊഫ്‌ കോപ സംസാരിച്ചു. സി എല്‍ റശീദ്‌ മറുപടി പ്രസംഗം നടത്തി. ശരീഫ്‌ കാപ്പില്‍ സ്വാഗതവും അശ്‌റഫ്‌ ഐവ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasargod, Santhosh Keezhatoor, Lions Club Chandragiri, Movie star Santosh Keezhatoor says Chandragiri Lions Club is seeking awards for its philanthropic work.
< !- START disable copy paste -->

Post a Comment