Join Whatsapp Group. Join now!

സ്‌ത്രീ പീഡകർക്ക് ഒത്താശ ചെയ്യുണെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

Fraternity movement protests against yogi adithyanath #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 03.03.2021) ഉത്തർപ്രദേശിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ സ്‌ത്രീ പീഡകർക്ക് ഒത്താശ ചെയ്യുണെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉദുമ മണ്ഡലം കമിറ്റി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
                                                                             
Kasaragod, Kerala, News, Fraternity movement protests against Yogi Adithyanath.

ജില്ലാ പ്രസിഡന്റ്‌ സി എ യുസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്ത്രീസുരക്ഷ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണെന്നും പ്രതികളെ സംരക്ഷിക്കുന്ന യോഗി സർകാർ യു പിയെ റേപ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു .

ഉദുമ മണ്ഡലം പ്രസിഡന്റ് ശഹ്ബാസ് കോളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി റാശിദ്‌ മുഹ്‌യുദ്ദീൻ, സെക്രടറി എൻ എം വാജിദ്, തൻസീഹുർ റഹ്‌മാൻ നേതൃത്വം നൽകി.


Keywords: Kasaragod, Kerala, News, Fraternity movement protests against Yogi Adithyanath.

Post a Comment