Join Whatsapp Group. Join now!

ജില്ലാ ലീഗ് ക്രികെറ്റ് ബി ഡിവിഷൻ മത്സരങ്ങൾക്ക് മുനിസിപൽ സ്റ്റേഡിയത്തിൽ തുടക്കമായി

District League Cricket B Division matches begin at the Municipal Stadium#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 05.03.2021) ജില്ലാ ക്രികെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2020-21 വർഷത്തെ ബി ഡിവിഷൻ ടൂർണമെന്റിന് തുടക്കമായി. മുനിസിപൽ സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. ഹീറോ ബ്രദേഴ്സ് ചൂരിയും കിംഗ് സ്റ്റാർ ചേരൂരും തമ്മിലായിരുന്നു ഉദ്‌ഘാടന മത്സരം.

District League Cricket B Division matches begin at the Municipal Stadium

അസോസിയേഷൻ പ്രസിഡന്റ് എൻ എ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ സി എ ട്രഷറർ കെ എം അബ്ദുർ റഹ്‌മാൻ, സെക്രടറി ടി എച് മുഹമ്മദ് നൗഫൽ, ട്രഷറർ കെ ടി നിയാസ്, വൈസ് പ്രസിഡന്റ് സലാം ചെർക്കള, ജോ. സെക്രടറി അൻസാർ പള്ളം, അസിസ്റ്റന്റ് സെക്രടറി ഫൈസൽ പടിഞ്ഞാർ, കബീർ കമ്പാർ, അസീസ് പെരുമ്പള, ഹംസ ഉളിയത്തടുക്ക, അബ്ബാസ് മാര, ഉനൈസ്, സിദ്ദീഖ് സംബന്ധിച്ചു. ടൂർണമെന്റ് കമിറ്റി ചെയർമാൻ ടി എം ഇഖ്ബാൽ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Sports, Cricket, Competition, Started, District, League, District League Cricket B Division matches begin at the Municipal Stadium.
< !- START disable copy paste -->


Post a Comment