Join Whatsapp Group. Join now!

അൽ അമീൻ യൂത് ഫെഡറേഷൻ്റെ കനിവിൽ നിർധനരർക്ക് രണ്ട് വീടുകൾ കൈമാറി

Al Ameen Youth Federation kindly handed over two houses to the needy #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 17.03.2021) ബോവിക്കാനം ജമാഅത് അൽ അമീൻ യൂത് ഫെഡറേഷൻ്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നിർധനരായ കുടുംബങ്ങൾക്കുള്ള രണ്ട് വീടുകളുടെ താക്കോൽദാനം നടത്തി. സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം വീടുകളുടെ താക്കോൽ കൈമാറി. നിർധനരർക്ക് ഭവനം നിർമിച്ചു നൽകുന്ന ഫെഡറേഷന്റെ 'ബൈതുൽ അമീൻ' പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നൽകിയത്. രണ്ട് ദിവസത്തെ മതപ്രഭാഷണവും നടന്നു.
                                                                           
Kasaragod, Kerala, News,  Al Ameen Youth Federation kindly handed over two houses to the needy

അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ അൽ ബുഖാരി ആലൂർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് ശരീഫ് മുഗു അധ്യക്ഷത വഹിച്ചു. ഖത്വീബ് അശ്‌റഫ് ഹിംദാദി പ്രാർഥന നടത്തി. ജമാഅത് പ്രസിഡണ്ട് മൂസ ഹാജി ബാലനടുക്കം, സെക്രടറി മസൂദ് ബോവിക്കാനം, സൈനുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, ഹംസ സഅദി, കെ ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, ഗഫൂർ ബാലനടുക്കം, കുട്ടിയാനം മുഹമ്മദ്, എ ബി കുട്ടിയാനം, ബിസ്മില്ല അബ്ദുർ റഹ്‌മാൻ സംബന്ധിച്ചു


Keywords: Kasaragod, Kerala, News,  Al Ameen Youth Federation kindly handed over two houses to the needy< !- START disable copy paste -->

Post a Comment