കേരളത്തിന്റെ വികസന വഴികളും വെല്ലുവിളികളും ചര്‍ച ചെയ്ത് മൊഗ്രാലില്‍ ജനസഭ നടന്നു
മൊഗ്രാല്‍: (www.kasargodvartha.com 24.02.2021) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനകീയ വിജ്ഞാന വികസനോത്സവത്തിന്റെ ഭാഗമായി മൊഗ്രാലില്‍ ജനസഭ നടത്തി. എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
ലൈബ്രറി ഹാളില്‍ നടന്ന പരിപാടി വ്യവസായി ഹമീദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. 'കേരളത്തിന്റെ വികസന വഴികളും, വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം മുഹമ്മദ് ബശീര്‍ സംസാരിച്ചു. പഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെറുവാഡ് മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂടീവ് അംഗം വിജയന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. മിശാല്‍ റഹ്മാന്‍, റഈസ്, നിഹാല്‍, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സംസാരിച്ചു. പ്രസിഡന്റ് സിദ്ദീഖ് റഹ് മാന്‍സ്വാഗതവും മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.