Join Whatsapp Group. Join now!

ശമ്പള പരിഷ്കരണത്തിൽ അവഗണനയാരോപിച്ചു ഹെൽത് ആക്ഷൻ കൗൺസിൽ പ്രതിഷേധ കൂട്ടായ്മ

Health Action Council protest group accuses of negligence in pay reform
കുമ്പള: (my.kasargodvartha.com 16.02.2021) ശമ്പള പരിഷ്കരണത്തിൽ അവഗണനയെന്നാരോപിച്ച് കേരള പബ്ലിക് ഹെൽത് ആക്ഷൻ കൗൺസിൽ കുമ്പള ബ്ലോക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോവിഡ് മുന്നണി പോരാളികളായ ഹെൽത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത് നഴ്സ് വിഭാഗം ജീവനക്കാരെ ശമ്പള കമീഷൻ അവഗണിച്ചെന്ന് യോഗം ആരോപിച്ചു.


കുമ്പള പി എച് സിയിൽ നടന്ന യോഗം ഹെൽത് സൂപർ വൈസർ ബി അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ജൈനമ്മ തോമസ് അധ്യക്ഷത വഹിച്ചു. കുര്യക്കോസ് ഈപ്പൻ, കെ വിനോദ്, ഒ ടി സൽമ, കെ ജി അമ്പിളി, സി കെ അരുൺ കുമാർ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, Protest, Health, Kumbala, Health Action Council protest group accuses of negligence in pay reform.
< !- START disable copy paste -->

Post a Comment