Join Whatsapp Group. Join now!

റിട. പ്രധാനാധ്യാപകൻ പിലിക്കോട്ടെ കെ പി വി കോമൻ മാസ്റ്റർ നിര്യാതനായി

Retd Headmaster Pilikotte KPV Komman Master passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (my.kasargodvartha.com 07.01.2021) റിട. പ്രധാനാധ്യാപകൻ പിലിക്കോട്‌ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപത്തെ കെ പി വി കോമൻ മാസ്റ്റർ (82) നിര്യാതനായി. പിലിക്കോട് രയര മംഗലം ഭഗവതീ ക്ഷേത്ര നവീകരണ സമിതി, ദേവീ സേവാ സഹായ സമിതി, പുരാഘോഷ കമ്മറ്റി, പിലിക്കോട് ശക്തി ക്ലബ്, പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സമിതി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

                                                                             
Retd Headmaster Pilikotte KPV Komman Master passed away.


ഗവ. യു പി സ്കൂൾ പിലിക്കോട്, ഡൗബ്ള്യു വെൽഫേർ എൽ പി സ്കൂൾ പിലിക്കോട് വയൽ, ഗവ. യു പി സ്‌കൂൾ പുല്ലൂർ, ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവത്തൂർ എന്നിവിടങ്ങളിൽ അധ്യാപകനായും, ഗവ. എൽ പി സ്കൂൾ മുട്ടത്തൊടി, ഗവ. എൽ പി സ്കൂൾ കുണ്ടൂച്ചി, ഗവ. മാപ്പിള എൽ പി സ്‌കൂൾ അതിഞ്ഞാൽ എന്നിവിടെങ്ങളിൽ പ്രധാനാധ്യാപകൻ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: കെ വി ലീല. മക്കൾ: ദേവിദാസ് പിലിക്കോട് (മാധ്യമ പ്രവർത്തകൻ), കിഷോർ കുമാർ (അധ്യാപകൻ), ജയമഞ്ചുള. മരുമക്കൾ: പ്രമോദ്, ലത.


Keywords: Kerala, News, Kasaragod, Death, Obituary, Headmaster, Pilicode, K P V Koppan, Retd Headmaster Pilikotte KPV Komman Master passed away.

Post a Comment