Join Whatsapp Group. Join now!

ഗാന്ധി രക്തസാക്ഷിത്വ ദിനം: കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

Gandhi Martyrdom Day: Campus Front held a protest rally #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 31.01.2021) ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കാംപസ് ഫ്രണ്ട് ഏരിയ തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. കാസര്‍കോട് ജില്ലാ കമിറ്റിക്ക് കീഴില്‍ മധൂര്‍, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, എന്നീ പ്രദേശങ്ങളില്‍ കാംപസ് ഫ്രണ്ട് വിവിധ ഏരിയക്ക് കീഴില്‍ പ്രതിഷേധ സംഗമവും ഗാന്ധി ഘാതകന് ചിതയും ഒരുക്കി. 'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന ശീര്‍ഷകത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രധിഷേധം നടന്നു. ജില്ലാ സെക്രടറി ഇസ്ഹാഖ് അഹ് മദ്, ജോയിന്റ് സെക്രടറി മുംസീറ ബദറുദ്ദീന്‍, കമ്മിറ്റി അംഗങ്ങളായ ശിബില, ശാനവാസ് എന്നിവര്‍ വിവിധ ഏരിയകളില്‍ നേതൃത്വം നല്‍കി.

Gandhi Martyrdom Day: Campus Front held a protest rally.




Gandhi Martyrdom Day: Campus Front held a protest rally


Keywords: Gandhi, Martyr day, Protest, Gandhi Martyrdom Day: Campus Front held a protest rally.

Post a Comment