Join Whatsapp Group. Join now!

വെല്‍ഫെയര്‍ സ്‌കീം ക്യാമ്പയിന്‍: ചരിത്രം രചിച്ച് കാസര്‍കോട് ജില്ലാ കെ എം സി സി

വെല്‍ഫെയര്‍ സ്‌കീം ക്യാമ്പയിന്‍: ചരിത്രം രചിച്ച് കാസര്‍കോട് ജില്ലാ കെ എം സി സി welfare Scheme Campaign; KMCC District Committee writes history

ദുബൈ: (my.kasargodvartha.com 10.12.2020) ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തിയ ജനസേവന 

പദ്ധതിയായ വെല്‍ഫയര്‍ സ്‌കീമിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ദ്വൈമാസ ക്യാമ്പയിന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ മറ്റൊരു പൊന്‍ തൂവലായി. ഒക്ടോബര്‍ രണ്ട് മുതല്‍ ഡിസംബര്‍ രണ്ട് വരെയായിരുന്നു ക്യാമ്പയിന്‍ നടത്തിയത്. പ്രചാരണ കാലയളവില്‍ 1162 മെമ്പര്‍മാരെ ചേര്‍ത്തുകൊണ്ട് ജില്ലാ കെ എം സി സി കമ്മിറ്റി പുതുചരിത്രം രചിച്ചു.



നിരവധി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ പ്രവാസ ലോകത്തും നാട്ടിലും നിറഞ്ഞ് നില്‍ക്കുന്ന കാസര്‍കോട് ജില്ലാ കെ എം സി സിയുടെ നേതൃത്വത്തില്‍ നടത്തിയ വെല്‍ഫയര്‍ സ്‌കീം ക്യാമ്പയിന്‍ വന്‍ വിജയിക്കുന്നതില്‍ ജില്ലയിലെ അഞ്ച് മണ്ഡലം കമ്മിറ്റികളും അതിന്റെ കീഴിലുള്ള 

പഞ്ചായത്ത് - മുനിസിപ്പാലിറ്റി കമ്മിറ്റികളും ഊര്‍ജ്ജസ്വലമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്ധതിക്കാലയളവില്‍ മണ്ഡലം തലത്തില്‍ ഏറ്റവും കൂടുതല്‍  പുതിയ മെമ്പര്‍മാരെ ചേര്‍ത്ത് കൊണ്ട് മഞ്ച്വേശ്വരം മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി കമ്മിറ്റികളില്‍ മഞ്ച്വേശ്വരം മണ്ഡലത്തിലെ തന്നെ മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റിയും ഒന്നാമതായി. 

ഏറ്റവും കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത മണ്ഡലം കമ്മിറ്റിയെയും പഞ്ചായത്ത് കമിറ്റിയെയും അനുമോദിക്കും. പദ്ധതിയില്‍ അംഗമായി മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ നല്‍കുന്ന ഏറ്റവും മികച്ച പദ്ധതിയാണു ദുബൈ കെ എം സി സി വെല്‍ഫയര്‍ സ്‌കീം. അത് കൂടാതെ ചികിത്സാ സഹായം, പ്രവാസ ജീവിതം മതിയാക്കി പോകുന്ന മെമ്പര്‍മാര്‍ക്ക് സഹായങ്ങള്‍ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു. 

കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ ഇളവുകളോടെ തങ്ങളുടെ കുടിശ്ശികകള്‍ അടക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. തുടര്‍ന്നും പുതിയ മെമ്പര്‍മാരെ ചേര്‍ക്കുവാനുള്ള അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് മുഴുവനാളുകളെയും വെല്‍ഫെയര്‍ സ്‌കീം അംഗങ്ങളാക്കി മാറ്റുവാനുള്ള മുഴുവന്‍ കമ്മിറ്റികളും മുന്നോട്ട് പോകണമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 

പ്രചാരണം ചരിത്ര വിജയമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മുഴുവന്‍ മണ്ഡലം, പഞ്ചായത്ത് - മുനിസിപ്പാലിറ്റി കമ്മിറ്റികളെയും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ്

അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.



Keywords: News, Gulf, Dubai,  welfare Scheme Campaign; KMCC District Committee writes history
 

Post a Comment