Join Whatsapp Group. Join now!

ഗവര്‍ണറുടെ നടപടി ജനാതിപത്യ വിരുദ്ധം; കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യവുമായി നാഷണല്‍ യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി

Governor's action undemocratic; The National Youth League held a torchlight procession in solidarity with the farmers #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്
കാസര്‍കോട്: (my.kasargodvartha.com 24.12.2020) കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യവുമായി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
Governor's action undemocratic; The National Youth League held a torchlight procession in solidarity with the farmers


രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷകസമരത്തെ അനുകൂലിച്ചു നിയമസഭ പ്രമേയം പാസാക്കാനുള്ള പ്രത്യേക സമ്മേളനം ചേരാനുള്ള നീക്കത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാതിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.


സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള കേരളഗവര്‍ണറുടെ ജനാതിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധ യോഗവും നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെയ്ഡ് പോസ്റ്റോഫിസ് പരിസരത്ത് സമാപിച്ചു.




Keywords: Kerala, News, National youth league, Farmers, Protest, Governor's action undemocratic; The National Youth League held a torchlight procession in solidarity with the farmers.


Post a Comment