Join Whatsapp Group. Join now!

സിറ്റി ഗോള്‍ഡ് 20-ാം വാര്‍ഷികം: രണ്ടാം നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടന്നു

City Gold 20th Anniversary: Second draw was held at Kasaragod showroom #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്:  (my.kasargodvartha.com 12.12.2020) സിറ്റി ഗോള്‍ഡ് ജ്വല്ലറി ഗ്രപ് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതും ഒരു മാസം നീണ്ടും നില്‍ക്കുന്നതുമായ CGD FEAST 2020ത്തിന്റ രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടന്നു. 

സേവന രംഗത്ത് തന്റെ വൈകല്യം മറന്ന് മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന പൊതുപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, രാഷ്ട്രീയ പൊതു രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അശ്‌റഫ് എടനീര്‍, ചെറുപ്രായത്തില്‍ തന്നെ വരകളിലൂടെയും മാധുര്യമേറിയ ഖുര്‍ആന്‍ പരായണത്തിലൂടെയും സ്വയം കഴിവ് തെളിയിച്ച റഹ് മ റഫീഖ്, രക്തദാന സേവന രംഗത്ത് തന്റേതായ സേവനം നല്‍കി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന നൗശാദ് കണ്ണമ്പള്ളി എന്നിവരെ നറുക്കെടുപ്പിന്റെ ഭാഗമായി സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാടും ഡയറക്ടര്‍ ഇഖ്ബാല്‍ സുല്‍ത്താനും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് എടനീര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു.

City Gold 20th Anniversary: Second draw was held at Kasaragod showroom


ഇസ്സാ ഫാത്വിമ അടൂര്‍ ആണ് ഈ ആഴ്ചയിലെ നറുക്കെടുപ്പ് വിജയി. കഴിഞ്ഞ ആഴ്ചയിലെ വിജയി ശഫീഖ് എരിയാലിനുള്ള സമ്മാനം മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അശ്‌റഫ് നാല്‍ത്തട്ക്ക കൈമാറി. 

ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിലെ രണ്ടാം നറുക്കെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. രണ്ട് നറുക്കെടുപ്പും അവസാന ബംബര്‍ നറുക്കെടുപ്പും ഇനി നടക്കാനുണ്ട്. ആഴ്ചയിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് ഡയമണ്ട് മോതിരവും ബംബര്‍ സമ്മാന വിജയിക്ക് ഡയമണ്ട് നെക്‌ലെസ്സുമാണ് സമ്മനമായി നല്‍കുക. ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നല്‍കുന്നതിനോടൊപ്പം, സെറോസ്‌കി ഇന്റര്‍നാഷനല്‍, ഈജിപ്ഷ്യന്‍ ആന്റിക്, കെന്നാ ഡയമണ്ട്, ബികാനിയര്‍ കളക്ഷന്‍ എന്നീ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വലിയ ശേഖരം തന്നെ സിറ്റി ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബ്രാഞ്ച് മാനേജര്‍ തംജീദ് അട്ക്കത്ത്ബയല്‍ പറഞ്ഞു. 


Keywords: Kerala, News, City Gold, Anniversary, Kasaragod, City Gold 20th Anniversary: Second draw was held at Kasaragod showroom

Post a Comment