Join Whatsapp Group. Join now!

ഗവ: മുസ്ലിം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ തെരുവത്തെ കുഞ്ഞഹ് മദ് നിര്യാതനായി

തളങ്കര: (my.kasargodvartha.com 02.11.2020) ഗവ: മുസ്ലിം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ തെരുവത്ത് കോയാസ് ലൈനിലെ അലി മന്‍സിലില്‍ കുഞ്ഞഹ്മദ് (79) നിര്യാതനായി. മംഗലാപുരം ഇന്ത്യാനാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ദീർഘകാലമായി തെരുവത്ത് കോയപള്ളിയുടെ സെക്രട്ടറിയാണ്. 

ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ട്രഷറർ, മാലിക് ദീനാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. ജി യു പി എസ് തളങ്കര കുന്നിൽ  ഹെഡ്മാസ്റ്ററായി  സേവനമനുഷ്ഠിച്ചിരുന്നു. പള്ളിക്കാൽ മുഇസ്സുൽ ഇസ്ലാം എ എൽ പി സ്കൂൾ മുൻ മാനേജറായിരുന്നു.


ഭാര്യമാര്‍: ഉമൈബ, പരേതയായ അഇഷ. മക്കള്‍: മന്‍സൂര്‍ അലി (ബാംഗ്ലൂര്‍), റിയാസ് അലി (ജസാഷ് ഡിസൈന്‍), ആബിദലി (ദുബൈ), ശകീല്‍, ശംല. മരുമക്കള്‍: ജുമൈല, ജസീല, റിസ്‌വാന, ശുഹൈബ്.

സഹോദരങ്ങള്‍: സുബൈര്‍, അബ്ദുല്ല, പരേതരായ അബ്ദുര്‍ റഹ് മാന്‍ അഇഷ, ബീഫാത്വിമ.


Keywords: News, Kerala, Kasaragod, Former headmaster Kunhahmed Passes away
 

Post a Comment