Join Whatsapp Group. Join now!

'മുനിസിപ്പല്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും നിര്‍ജീവാവസ്ഥയ്ക്കും എതിരെയുള്ള ജനങ്ങളുടെ വികാരം ഒന്നാം വാര്‍ഡില്‍ പ്രതിഫലിക്കും; ചേരങ്കൈ ഇടതു മുന്നണി നേടും'

ചേരങ്കൈ: (my.kasargodvartha.com 16.11.2020) നഗരസഭയുടെ വികസനമുരടിപ്പ് ജനം വിലയിരുത്തും ചേരങ്കൈ ഇടതു മുന്നണി നേടുമെന്നും ജില്ലയിലെ പ്രധാനപെട്ട തീരദേശ മേഘലയായിട്ട്കൂടി പ്രദേശത്തെ അവഗണിക്കുന്ന മുന്‍സിപ്പല്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും നിര്‍ജീവാവസ്ഥയ്ക്കും എതിരെയുള്ള ജനങ്ങളുടെ വികാരം ഒന്നാം വാര്‍ഡില്‍ പ്രതിഫലിക്കുമെന്നും ഒന്നാം വാര്‍ഡില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്നും വാര്‍ഡ് ഇടതു മുന്നണി തിരെഞ്ഞെടുപ്പ് കമ്മിറ്റി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സി പി എം ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജന ക്ഷേമ ഭരണം ഈ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി. 


News, Kerala, Election, Cherangai, First Ward, Municipal, Council, Kasaragod, First ward will reflect the sentiments of the people against the mismanagement and inaction of the Municipal Council.

ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചേരങ്കൈ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കമ്മറ്റി രൂപികരിച്ചു. കഴിഞ്ഞ തവണ വനിതാ സംവരണ വാര്‍ഡായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ്. ഇത്തവണ പൊതു പ്രവര്‍ത്തകനും ഐ എന്‍ എല്‍ മുനിസിപ്പല്‍ സെക്രട്ടറിയും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷററുമായ സിദ്ദിഖ് ചേരങ്കൈയ്യെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. 

കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ നാല് പേരടങ്ങുന്ന മൂന്ന് സ്‌കോഡുകള്‍ വീതം പ്രചാരണത്തിനിറങ്ങും. 

മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് ചേരങ്കൈ (വെസ്റ്റ് )എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിയുടെ ചെയര്‍മാനായി ഖലീല്‍ (സി പി സി ആര്‍ ഐ)നെയും വൈസ് ചെയര്‍മാനായി ജലീല്‍ ചേരങ്കൈ, സലിം കസ്സു,

കണ്‍വീനറായി ശിവപ്രസാദ്, ജോയിന്‍ കണ്‍വീനറായി ലത്തീഫ് ദ്വീപ്, മുസ്തഫ, ചീഫ് ഏജന്റ് മുനവ്വര്‍,

രക്ഷാധികാരികളായി ഗോപാല കൃഷ്ണ ബാല്യ, ഹനീഫ് എന്നിവരെ തിരഞ്ഞെടുത്തു.


Keywords: News, Kerala, Election, Cherangai, First Ward, Municipal, Council, Kasaragod, First ward will reflect the sentiments of the people against the mismanagement and inaction of the Municipal Council.

Post a Comment