Join Whatsapp Group. Join now!

എന്‍ വി ഭാസ്‌ക്കരന്‍ കവിത പുരസ്‌ക്കാരം യുവകവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്‌

Balagopalan Kanhangad receive NV Bhaskaran Poetry Award #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 06.11.2020)  കവിയും തിരക്കഥാകൃത്തുമായ എന്‍ വി ഭാസ്‌ക്കരന്റെ സ്മരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ കാവ്യ മണ്ഡലം ഏര്‍പ്പെടുത്തിയ കവിത പുരസ്‌ക്കാരത്തിന് യുവ കവി ബാലഗോപാലന്‍ കാഞ്ഞങ്ങാട് എഴുതിയ ബീരാന്‍ കുന്നിലെ മാപ്പിളക്കണ്ടങ്ങള്‍ എന്ന കവിത അര്‍ഹമായി.

Balagopalan Kanhangad receive NV Bhaskaran Poetry Award


വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരമായ ഒറ്റക്ക് മരിച്ച മരം പുറത്തിറങ്ങിയത് പതിനാറ് വര്‍ഷം മുമ്പാണ്. രണ്ടാമത്തെ കവിത സമാഹാരം അടുത്തു തന്നെ പുറത്തിറങ്ങും. ജീവിത സമന്വയ കവിത പുരസ്‌ക്കാരം, പാലക്കാട് കെ എസ് എഴുത്തച്ഛന്‍ കവിത പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.


കാഞ്ഞങ്ങാട് പെരളം സ്വദേശിയാണ്. ഭാര്യ ലീന. ഗൗരി പാര്‍വ്വതി ,ശിവ തേജ് എന്നിവര്‍ മക്കളാണ്. ഡിസംബറില്‍ പുരസ്‌ക്കാര സമര്‍പ്പണം നടക്കുമെന്ന് ചെയര്‍മാന്‍ ബക്കര്‍ മേത്തല, സെക്രട്ടറി പി എല്‍ തോമസ് കുട്ടി എന്നിവര്‍ അറിയിച്ചു.

Keywords: Kerala, News, Kanhangad, Education department, Poetry, Ezhuthachan Poetry Award,  Balagopalan Kanhangad receive NV Bhaskaran Poetry Award


Post a Comment