Join Whatsapp Group. Join now!

ചെമ്മനാട്, കുമ്പള ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് റോട്ടറി ക്ലബ് പുസ്തകങ്ങള്‍ വിതരണം ചെയ്തു

ലൈബ്രറിക്ക് കാസര്‍കോട് റോട്ടറി ക്ലബ് പുസ്തകങ്ങള്‍ വിതരണം ചെയ്തു Rotary Club distributed books to Chemnad and Kumbala Govt. Higher Secondary Schools

കാസര്‍കോട്: (my.kasargodvartha.com 07.10.2020) പരവനടുക്കത്തുള്ള ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ലൈബ്രറിക്ക് കാസര്‍കോട് റോട്ടറി ക്ലബ് പുസ്തകങ്ങള്‍ വിതരണം ചെയ്തു.  



ഉന്നത പഠനം, വിവിധ മത്സരപരീക്ഷകള്‍, പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് ഏറെ പ്രയോജനകരമായ പുസ്തകങ്ങളാണ് റോട്ടറി ക്ലബ് നല്‍കിയതെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരീ കൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു. ഓരോ സ്‌കൂളിനും നൂറില്‍ പരം പുസ്തകങ്ങളാണ് റോട്ടറി ക്ലബ് സംഭാവന നല്‍കിയത്.



റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരീ കൃഷ്ണന്‍ നമ്പ്യാര്‍, ക്ലബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദ്ധനന്‍ നായക്, സെക്രട്ടറി അശോകന്‍ കുണിയേരി, ട്രഷറര്‍ എം കെ രാധാകൃഷ്ണന്‍, റോടേറിയന് ഡോ. ബി നാരായണ നായക്ക്, കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ കെ രവികുമാര്‍, സതീഷ് ഡി കരിവേലി, ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ കെ ദീപ, കെ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: News, Kerala, Kasaragod, Rotary Club,  Rotary Club distributed books to Chemnad and Kumbala Govt. Higher Secondary Schools
 

Post a Comment