കാസര്‍കോട്: (my.kasargodvartha.com 31.10.2020) ഇന്ദിരാഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ ദിനം. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അദ്ധ്യക്ഷതയും മാമുനി വിജയന്‍ സ്വാഗതവും പറഞ്ഞു.
കെ നീലകണ്ഠന്‍, ഹരീഷ് പി നായര്‍, വി ആര്‍ വിദ്യാസാഗര്‍, കരുണ്‍ താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, എ വാസുദേവന്‍, അര്‍ജുനന്‍ തായലങ്ങാടി, കെ ഖാലിദ്, എം പുരുഷോത്തമന്‍ നായര്‍, സി ജെ ടോണി, ഉമേശ് അണങ്കൂര്‍, അച്ചേരി ബാലകൃഷ്ണന്‍, അഡ്വ.മണികണ്ഠന്‍ നമ്പ്യാര്‍, കെ ശ്രീധരന്‍, ജമീല അഹമ്മദ്, ധന്യ സുരേഷ് എന്നിവര്‍ സംബന്ധിച്ചു. സി വി ജെയിംസ് നന്ദി പറഞ്ഞു.