Join Whatsapp Group. Join now!

മദ്യം കേരളം വിടുക ക്യാമ്പയ്ൻ തുടങ്ങി

campaign to quit alcohol in Kerala has started

കാസര്‍കോട്: (my.kasargodvartha.com 14.10.2020) മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ മദ്യം കേരളം വിടുക എന്ന മുദ്രവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ഒപ്പ് മരച്ചുവട്ടില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നടത്തി. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് ആരംഭിച്ച ലിക്വര്‍ ക്വിറ്റ് കേരള ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് അവാസനിക്കും.


കേരള ക്യാമ്പയിന്‍ ഡോട്ട് കോം എന്ന ലിങ്കില്‍ കയറി ആര്‍ക്കും ഈ ദൗത്യത്തില്‍ പങ്കാളികളാവാം. ജില്ലാ കോഡിനേറ്റര്‍ ഫാ: തോംസണ്‍ കെറ്റിയാത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാതന്ത്ര്യ സമര സേനാനി  കെ എം കെ നമ്പ്യാര്‍ മുഖ്യാഥിതിയായി  പങ്കെടുത്തു. ഡോ. ടി എം സുരേന്ദ്രനാഥ് സംസരിച്ചു. തോമസ് രാജപുരം സ്വാഗതവും ഉസ്മാല്‍ കടവത്ത് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Inaugurated, keralacampaign.com, Campaign to quit alcohol in Kerala has started
 

Post a Comment