Join Whatsapp Group. Join now!

കേന്ദ്ര സർവ്വകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ അനുമോദിച്ചു

കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ എം എസ് എഫ് കാസർകോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു MSF Felicitated Ayishath Hasura
കാസർകോട്: (my.kasargodvartha.com 02.10.2020) കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറയെ എം എസ് എഫ്  കാസർകോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.


പ്രസിഡണ്ട് റഫീഖ് വിദ്യാനഗർ ഉപഹാരം കൈമാറി. മണ്ഡലം ട്രഷറർ സവാദ് മൊഗർ, ഷാനവാസ് മാർപ്പനടുക്ക, സാദത്ത് എരിയാൽ, അൻസാർ ചൗക്കി, അംറാസ് എരിയാൽ, അശ്ഫർ മജൽ, ഹാരിസ് ചൗക്കി എന്നിവർ സംബന്ധിച്ചു.


ആയിഷത്ത് ഹസൂറയെ ആസാദ് സ്പോട്ടിംഗ് ക്ലബ് അനുമോദിച്ചു
ചൗക്കി: കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയ ആയിഷത്ത് ഹസൂറയെ ആസാദ് സ്പോട്ടിംഗ് ക്ലബ് അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് സിറാജ് സ്നേഹോപഹാരം നൽകി. സെക്രട്ടറി ശരീഫ്, ഫവാസ്, ഫസൽ, ഇല്യാസ്, ഹംസ, നൗഷാദ് സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Felicitated, Rank, Central University,   MSF Felicitated Ayishath Hasura.


Post a Comment