Join Whatsapp Group. Join now!

മുല്ലച്ചേരി അബ്ദുർ റഹ്‌ മാന്‍ ഹാജിക്ക്‌ കണ്ണീരോടെ വിട; അര നൂറ്റാണ്ട്‌ കാലം സഅദിയ്യയെ സേവിച്ച ഉദാര മനസ്കനെന്ന് കുമ്പോല്‍ തങ്ങള്‍

Abdur Rahman Haji was a generous man who served Saadiya for half a century
ഉദുമ: (my.kasargodvartha.com 20.10.2020) തിങ്കളാഴ്ച നിര്യാതനായ ജാമിഅ സഅദിയ്യ അറബിയ്യ നിര്‍വ്വാഹക സമിതി അംഗവും എരോല്‍ മുസ്‌ലിം ജമാഅത്ത്‌ മുന്‍ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ മുല്ലച്ചേരി അബ്ദുർ റഹ്‌മാന്‍ ഹാജിക്ക്‌ കണ്ണീരോടെവിട.


അര നൂറ്റാണ്ട്‌ കാലം നാട്ടിലും വിദേശത്തുമായി സഅദിയ്യയെ സേവിച്ച ഉദാര മനസ്‌കനാണ് ‌മുല്ലച്ചേരി അബ്ദുർ റഹ്‌മാന്‍ ഹാജിയെന്ന്‌ പ്രസിഡന്റ്‌ സയ്യിദ്‌ കെ എസ്ആറ്റക്കോയ തങ്ങള്‍ കുമ്പോൽ പറഞ്ഞു. സഅദിയ്യയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുഎഞ്ചിനീയറുടെ പരിജ്ഞാനത്തോടെ മേല്‍നോട്ടം വഹിക്കുന്നതിന്‌ പ്രായാധിക്യം മറന്നുള്ള സേവനമായിരുന്നു അദ്ദേഹത്തിന്റെത്‌ എന്ന്‌ അനുശോചന സന്ദേശത്തില്‍ കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.

മൃതദേഹം ‌ എരോല്‍ ജുമാഅത്ത്‌ പള്ളി ഖബർസ്ഥാനിൽ മറവ്‌ചെയ്‌തു. ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ, മക്കള്‍: ശംസുദ്ദീന്‍, റഫീഖ്‌, ശറഫുദ്ദീന്‍, മൊയ്‌തീന്‍(സഅദിയ്യ കുവൈത്ത്‌ കമ്മിറ്റി സെക്രട്ടറി), സൈനബ്. ജാമാതാക്കള്‍: ആഇഷ, റഹീമ, സറീന, ഫിര്‍ദൗസ്‌, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ ഹാജി (പ്രസിഡന്റ്‌ സഅദിയ്യ ഖത്തര്‍ കമ്മിറ്റി), കുഞ്ഞാമുഹാജി, ഷാഫി, അബ്ബാസ്‌, മറിയുമ്മ, ആഇഷ, പരേതരായ മുഹമ്മദ്‌ കുഞ്ഞി ഹാജി, ബീഫാത്വിമ, കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ വിവിധ ഘട്ടങ്ങളായി നടന്ന മയ്യിത്ത്‌ നിസ്‌കാരത്തിന്‌ ഖാസി മുഹമ്മദ്‌ കുഞ്ഞി മുസ ലിയാര്‍, സഅദിയ്യ വര്‍ക്കിംഗ് ‌സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌, പ്രൊഫസര്‍കുട്ടശ്ശേരി അബ്ദുല്ല ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.

സമസ്‌ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹീം സഅദി വിട്ടല്‍, ആബിദ്‌ സഅദി, ഉസ്‌മാന്‍ സഅദി, സിദ്ദീഖ്‌ഹാജി പെരുമ്പട്ട, ഹമീദ്‌ സഅദി, ഖലീല്‍ മാക്കോട്‌തുടങ്ങിയവര്‍ ഖബറടക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

നിര്യാണത്തില്‍ സഅദിയ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍കോയമ്മ തങ്ങള്‍ കുറാ, സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാരായ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അല്‍ അഹ്‌ദല്‍ കണ്ണവം, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സയന്‍സ്‌ കോളേജ്‌സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി, ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ്‌ തൃകരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍കരീം സഅദി ഏണിയാടി, അബ്ദുറസാഖ്‌ ഹാജി മേല്‍പ്പറമ്പ്‌, അബ്ദുല്ല ഹാജി കളനാട്‌ എന്നിവര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത്‌ നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു.

Keywords: Abdur Rahman Haji was a generous man who served Saadiya for half a centuryNews, Kerala, Kasaragod, Sa-adiya, Abdur Rahman Haji.

Post a Comment